കല്‍പറ്റ: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാത പദ്ധതി അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ ഗൂഢനീക്കം. 152 കി.മീ. മാത്രം ദൂരത്തില്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത നിര്‍മിക്കാമെന്നും പാത വന്‍ ലാഭമാകുമെന്നും പ്രാഥമിക പഠനത്തില്‍ ഡോ. ഇ. ശ്രീധരന്‍ കണ്ടത്തെിയിരുന്നു. നഞ്ചന്‍കോട്-നിലമ്പൂര്‍ പാതക്ക് 2016-17ലെ റയില്‍വേ ബജറ്റില്‍ അനുമതി ലഭിക്കുകയും നിര്‍മാണം തുടങ്ങാന്‍ തീരുമാനിച്ച പദ്ധതികള്‍ ഉള്‍പ്പെടുത്തുന്ന പിങ്ക് ബുക്കില്‍ ചേര്‍ക്കുകയും ചെയ്തതാണ്. പാതക്ക് 50 ശതമാനം കേന്ദ്രത്തിന്‍െറ നിര്‍മാണവിഹിതവും പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത വരാത്ത രീതിയില്‍ കമ്പനി രൂപവത്കരിച്ച് പദ്ധതി നടപ്പാക്കാനായി കേന്ദ്രവുമായി കരാര്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. കേരളം കമ്പനി രൂപവത്കരിച്ച് നടപ്പാക്കാന്‍ കണ്ടത്തെിയ ഏഴ് റെയില്‍വേ പദ്ധതികളില്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ പാതക്ക് മൂന്നാം സ്ഥാനമാണ് നല്‍കിയത്. അന്തിമ സര്‍വേ നടത്തി വിശദ പദ്ധതിരേഖ തയാറാക്കാന്‍ ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തുകയും ചെലവായി എട്ട് കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഡി.എം.ആര്‍.സി സര്‍വേക്കുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയും പ്രാഥമിക ജോലിക്കുള്ള പുറംകരാറുകള്‍ നല്‍കുകയും ചെയ്തശേഷം കഴിഞ്ഞ ജൂലൈ 23ന് ആദ്യഘട്ടമായി രണ്ട് കോടി രൂപ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഈ ഘട്ടം മുതലാണ് ചില ഇടപെടലുകളത്തെുടര്‍ന്ന് ഡി.എം.ആര്‍.സിക്ക് പണം നല്‍കാതെ നഞ്ചന്‍കോട്-നിലമ്പൂര്‍ പദ്ധതി അട്ടിമറിക്കാന്‍ നീക്കം തുടങ്ങിയത്. മുമ്പ് പരിഗണിക്കപ്പെടാതിരുന്ന തലശ്ശേരി-മൈസൂരു പാതകൂടി കേരളത്തിന്‍െറ കമ്പനി രൂപവത്കരിച്ച് നടപ്പാക്കാനുള്ള പദ്ധതിയില്‍ എട്ടാമതായി എഴുതിച്ചേര്‍ത്തു. തുടര്‍ന്നാണ് നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയുടെ സര്‍വേക്ക് അനുവദിച്ച പണം തടഞ്ഞുവെക്കാന്‍ ഉന്നതതലങ്ങളില്‍നിന്ന് വാക്കാല്‍ നിര്‍ദേശം ഉണ്ടായത്. തുടര്‍ന്ന് തലശ്ശേരി-മൈസൂരു റെയില്‍പാതയുടെ പ്രാഥമികപഠനം നടത്താനായി 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.പ്രാഥമികപഠനം പോലും നടത്താതെ തലശ്ശേരി-മൈസൂരു പാത കേരളത്തിന്‍െറ റെയില്‍ പദ്ധതികളുടെ മുന്‍ഗണന പട്ടികയില്‍ ചേര്‍ത്തപ്പോഴാണ് റയില്‍വേ ബജറ്റില്‍ അനുവദിച്ച്, പിങ്ക് ബുക്കില്‍ ഇടം പിടിച്ച 2015ലെയും 2016ലെയും സംസ്ഥാന ബജറ്റുകളില്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിച്ച നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയെ തഴയുന്നത്.നഞ്ചന്‍കോട്-നിലമ്പൂര്‍ പാതക്കെതിരെ തലശ്ശേരിയിലെ ബിസിനസ്-രാഷ്ട്രീയ ലോബിയുടെ സമ്മര്‍ദമാണ് ഇപ്പോഴത്തെ അട്ടിമറി നീക്കത്തിന് കാരണം. വന്‍ലാഭമാകുമെന്ന് പ്രാഥമികപഠനത്തില്‍ കണ്ടത്തെിയ നഞ്ചന്‍കോഡ്-നിലമ്പൂര്‍ പാത ഇല്ലാതാക്കി തലശ്ശേരി-മൈസൂരു പാതക്കുവേണ്ടി ശ്രമിക്കുന്നത് ശരിയായ നടപടിയല്ളെന്ന് നീലഗിരി-വയനാട് ദേശീയപാത ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. തലശ്ശേരി ഭാഗത്തെ കുറച്ചു കച്ചവടക്കാര്‍ക്കുവേണ്ടി കേരളത്തിന്‍െറ മൊത്തം ഐ.ടി, ടൂറിസം, വ്യവസായ വികസനത്തെ ബലികൊടുക്കരുത്. തലശ്ശേരി പാതയുടെ സാധ്യതാപഠനം നടത്താനായി നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ച നടപടിക്കെതിരെ ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടികളും ബഹുജനങ്ങളും രംഗത്തുവരണമെന്ന് ആക്ഷന്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു. അഡ്വ. ടി.എം. റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാല്‍, പി.വൈ. മത്തായി, വി. മോഹനന്‍, എം.എ. അസൈനാര്‍, ഫാ. ടോണി കോഴിമണ്ണില്‍, മോഹന്‍ നവരംഗ്, ജോയിച്ചന്‍ വര്‍ഗീസ്, അനില്‍, നാസര്‍ കാസിം, സംഷാദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.