ചുള്ളിയോട്: ജില്ലയില്‍ കൃഷി വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റിയുമായി സംയോജിച്ച് നടപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ച് വരുകയാണെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. മഞ്ഞാടിയില്‍ ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊ¥ൈസറ്റിയുടെ മാംസ സംസ്കരണ ഫാക്ടറി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റിയില്‍ എത്തിയ മന്ത്രിയെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ടി.ആര്‍. സുജാത, നെന്മേനി പഞ്ചായത്ത് പ്രസിഡന്‍റ് സി.ആര്‍. കറപ്പന്‍, ബത്തേരി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുരേഷ് താളൂര്‍, ബ്രഹ്മഗിരി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സി.കെ. ശിവരാമന്‍, എ.ഒ. ഗോപാലന്‍ എന്നിവരും തൊഴിലാളികളും ചേര്‍ന്ന് സ്വീകരിച്ചു. വയനാട്ടില്‍ സമഗ്ര കാര്‍ഷിക ആസൂത്രണ പദ്ധതി നടപ്പാക്കണമെന്നും ഇത് കേരളമാകെ വ്യാപിപ്പിക്കണമെന്നുമുള്ള ആവശ്യവുമടങ്ങുന്ന നിവേദനം ബ്രഹ്മഗിരി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ മന്ത്രിക്ക് സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.