മാനന്തവാടി: നോട്ട് നിരോധന പ്രതിസന്ധി നിലനില്‍ക്കെ എത്തിയ ക്രിസ്മസ് ആഘോഷത്തെ സര്‍ക്കാറും കൈവിട്ടതോടെ ഇത്തവണത്തെ ആഘോഷത്തിന് വിയര്‍ക്കേണ്ടി വരും. ക്രിസ്മസ് ചന്തകള്‍ ഇല്ലാത്തത് ജനങ്ങളെയാകെ വലച്ചിരിക്കുകയാണ്. ചന്തകളാരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് ആവശ്യപ്പെട്ട തുക സര്‍ക്കാര്‍ നല്‍കാന്‍ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. 30 കോടി രൂപയാണ് കണ്‍സ്യൂമര്‍ ഫെഡ് ആവശ്യപ്പെട്ടത്. ലഭിച്ചതാകട്ടെ 15 കോടി രൂപയും. ഇതു തന്നെ ഡിസംബര്‍ 19നാണ് ലഭിച്ചത്. ഈ തുക ഉപയോഗിച്ച് സാധനങ്ങള്‍ ഇ-ടെന്‍ഡര്‍ വഴി വാങ്ങുമ്പോഴേക്കും ക്രിസ്മസ് കഴിയും. ഇതോടെയാണ് നിലവിലുള്ള ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളോട് ചേര്‍ന്ന് 13 ഇനം സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കിയത്. ഇതനുസരിച്ച് മാനന്തവാടി ഡിപ്പോക്ക് കീഴില്‍ മാനന്തവാടി, പനമരം, വെള്ളമുണ്ട എന്നിവിടങ്ങളില്‍ മാത്രമാണ് ചന്ത ആരംഭിച്ചത്. ഇവിടെയാകട്ടെ ആവശ്യത്തിന് സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ പുറംവിപണിയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പുറംവിപണിയില്‍ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ്. സപൈ്ളകോയില്‍ ഒരു കിലോ തുവര പരിപ്പിന് 65 രൂപ ഉള്ളപ്പോര്‍ പുറത്ത് 132 മുതല്‍ 140 രൂപ വരെയാണ് ഈടാക്കുന്നത്. വറ്റല്‍ മുളകിന് കിലോയ്ക്ക് 75 രൂപയുള്ള സ്ഥാനത്ത് 140 രൂപയും 22 രൂപയുടെ പഞ്ചസാരക്ക് 40 രൂപയുമാണ് പുറത്തെ വില. അരിക്ക് 32 മുതല്‍ 37 രൂപ വരെയാണ് ഈടാക്കുന്നത്. സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന ചന്തകളും ഇത്തവണ ഇല്ലാത്തത് ജനങ്ങളുടെ പ്രയാസം ഇരട്ടിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.