ഉച്ചഭക്ഷണത്തില്‍ സോപ്പുപൊടി കലക്കിയ സംഭവം : കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണം

കല്‍പറ്റ: പടിഞ്ഞാറത്തറ എ.യു.പി സ്കൂളില്‍ കുട്ടികള്‍ക്ക് നല്‍കാനുള്ള ഉച്ചഭക്ഷണത്തില്‍ സോപ്പുപൊടി കലക്കിയ സംഭവം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പൊലീസും വിദ്യാഭ്യാസ വകുപ്പ് അധികൃതരും അനാസ്ഥ കാട്ടുന്നതായി പി.ടി.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കാര്യക്ഷമമായി അന്വേഷണം നടത്തി കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണം. നവംബര്‍ 21നാണ് ഉച്ചഭക്ഷണത്തില്‍ സോപ്പുപൊടി കലര്‍ത്തിയതായി ശ്രദ്ധയില്‍പെട്ടതിനു പിന്നാലെ പൊലീസില്‍ പരാതിപ്പെടുന്നത്. തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തത്തെി സോപ്പുപൊടി, കവര്‍ തുടങ്ങിയവ കണ്ടത്തെിയിരുന്നു. ഭക്ഷണ സാമ്പ്ള്‍ പരിശോധനക്ക് അയക്കുകയും സോപ്പുപൊടി കലര്‍ന്നതായി റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതുവരെ കാര്യക്ഷമമായ അന്വേഷണം നടത്താനോ കുറ്റക്കാരെ കണ്ടത്തൊനോ പൊലീസ് തയാറായിട്ടില്ല. സ്കൂളിലെ ഒരു ജീവനക്കാരന്‍ അന്നേ ദിവസം ഒരു മണിക്കു മുമ്പുതന്നെ സോപ്പുപൊടി കലര്‍ന്ന ഭക്ഷണം പാത്രത്തിലാക്കി ടൗണില്‍ കൊണ്ടുവന്ന് ആളുകളെ കാണിച്ചിട്ടുണ്ട്. ഭക്ഷണത്തില്‍ സോപ്പുപൊടി കലര്‍ന്നതായി മനസ്സിലായിട്ടും കുട്ടികള്‍ ഇതു കഴിക്കാതിരിക്കാനാവശ്യമായ നടപടിയെടുക്കുകയോ സ്കൂള്‍ അധ്യാപകരെ വിവരമറിയിക്കുകയോ ചെയ്യാതെ സാമ്പിളുമായി ടൗണിലേക്ക് പോയതിനു പിന്നില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായി അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പൊലീസിനോട് സംശയം ഉന്നയിക്കുകയും ഇയാളുടെ ഫോണ്‍ പരിശോധിക്കുകയും ചെയ്തതാണ്. ഇതേതുടര്‍ന്ന് ജീവനക്കാരനെ 15 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. മുമ്പും നിരവധി പരാതികള്‍ ഈ ജീവനക്കാരന്‍െറ പേരില്‍ ഉണ്ടാവുകയും പലതവണ ശിക്ഷണനടപടിക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇയാളെ ചോദ്യംചെയ്യാനോ യഥാര്‍ഥ കുറ്റക്കാരെ കണ്ടത്തൊനോ പൊലീസും വിദ്യാഭ്യാസ വകുപ്പും തയാറായിട്ടില്ല. 585 കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ഇത്രയും ഗുരുതരമായ പ്രശ്നമുണ്ടായതില്‍ രക്ഷിതാക്കളും ആശങ്കയിലാണ്. വിശദമായ അന്വേഷണം നടത്തി ഉടന്‍ കുറ്റക്കാരെ കണ്ടത്തെണമെന്നും അല്ലാത്തപക്ഷം വിദ്യാര്‍ഥികളും രക്ഷിതാക്കളും സംയുക്തമായി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭപരിപാടികള്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പി.ടി.എ പ്രസിഡന്‍റ് നാസര്‍, വൈസ് പ്രസിഡന്‍റ് കെ. സന്തോഷ്കുമാര്‍, ബീന, ശാന്തകുമാരി, മൈമൂന, കെ.ഡി. ശശി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.