മാനന്തവാടി: പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ഡാമിലെ വെള്ളത്തില്‍ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചിട്ട് വെള്ളിയാഴ്ചത്തേക്ക് ഒരു വര്‍ഷം. 2015 ഡിസംബര്‍ 23നായിരുന്നു കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയ പത്തായക്കോടന്‍ റഊഫും (22) റഊഫിനെ രക്ഷിക്കാന്‍ വെള്ളത്തിലിറങ്ങിയ പന്തിപ്പൊയില്‍ അംബേദ്കര്‍ കോളനിയിലെ ബാബുവും (28) മുങ്ങി മരിച്ചത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈലിലായിരുന്നു അപകടം. എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി ജോലിക്കായി കാത്തിരിക്കുകയായിരുന്നു റഊഫ്. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് ചുഴിയില്‍പെട്ടത്. തൊട്ടടുത്ത സ്ഥലത്ത് മണ്ണുമാന്തിയന്ത്രത്തില്‍ ജോലിചെയ്യുകയായിരുന്ന ബാബു ഇതുകണ്ട് വെള്ളത്തില്‍ മുങ്ങിത്താഴുന്ന റഊഫിനെ രക്ഷിക്കുന്നതിനായി സ്വജീവന്‍ പണയംവെച്ച് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. എന്നാല്‍, പ്രദേശത്തെ ആഴമുള്ള ചുഴിയില്‍ കുടുങ്ങി ഇരുവരും മരിച്ചു. കല്‍പറ്റ തുര്‍ക്കി ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകരത്തെിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മരിച്ച പന്തിപ്പൊയില്‍ ലക്ഷംവീട് കോളനിയിലെ ബാബുവിന്‍െറ മനുഷ്യസ്നേഹത്തെ പ്രശംസിക്കാനും കുടുംബത്തെ സമാശ്വസിപ്പിക്കാനും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ നിരവധി പേര്‍ ബാബുവിന്‍െറ വീട്ടിലത്തെിയിരുന്നു. കുടുംബത്തിന് 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും അന്ന് അധികൃതര്‍ വാഗ്ദാനം ചെയ്തു. ഇതുപ്രകാരം ലഭിച്ച തുകയും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ തുകയും ബാങ്കില്‍ നിക്ഷേപിച്ചെങ്കിലും അനന്തരാവകാശികളായ സഹോദരങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്ളതിനാല്‍ തുക പിന്‍വലിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, സര്‍ക്കാര്‍ വാഗ്ദാനമായ ജോലി ഇപ്പോഴും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. ബാബുവിന്‍െറ 65 വയസ്സുള്ള മാതാവും സഹോദരന്‍ അനിലും കൂലിപ്പണിയെടുത്താണ് ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്. പട്ടികവര്‍ഗ വകുപ്പ് അനുവദിച്ച വീടിന്‍െറ പണിപോലും സാമ്പത്തിക പരാധീനത കാരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ജോലിക്കാര്യം അന്വേഷിച്ച് ബാബുവിന്‍െറ സഹോദരന്‍ അനില്‍ പലതവണ ജില്ല കലക്ടറുടെ ഓഫിസില്‍ കയറിയിറങ്ങിയെങ്കിലും കാര്യമുണ്ടായില്ല. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ബാബുവിന്‍െറ കുടുംബത്തിന് പാര്‍ട്ടി നല്‍കിയ തുക കൈമാറാനത്തെിയ അന്നത്തെ പ്രതിപക്ഷനേതാവ് കോടിയേരി ബാലകൃഷ്ണന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കുടുംബാംഗത്തിന് ജോലി നല്‍കിയില്ളെങ്കില്‍ തങ്ങള്‍ അധികാരത്തിലത്തെിയാലുടന്‍ ജോലി നല്‍കുമെന്ന് പടിഞ്ഞാറത്തറയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഭരണത്തിലേറി ആറു മാസം പിന്നിട്ടിട്ടും സ്വന്തം പാര്‍ട്ടി ബാബുവിനെ മറന്ന മട്ടാണ്. ട്രാവല്‍ കണ്‍സല്‍ട്ടന്‍റ് കോഴ്സ് കഴിഞ്ഞ ബബിത, പ്ളസ് വണ്ണിന് പഠിക്കുന്ന സരിത, ഒമ്പതാം ക്ളാസുകാരി അജിത എന്നിവരാണ് ബാബുവിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന മറ്റു സഹോദരങ്ങള്‍. കുടുംബത്തിലൊരാള്‍ക്ക് സ്ഥിരം ജോലി ലഭിച്ചാല്‍ തങ്ങളുടെ ദുരിതങ്ങള്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലാണിപ്പോഴും ഇവര്‍. ഇതിനിടെ ബാബുവിന്‍െറ കുടുംബത്തിന് ജോലി നല്‍കാത്തത് സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പെട്ട മനുഷ്യാവകാശ കമീഷന്‍ ജില്ലയില്‍ നടന്ന സിറ്റിങ്ങിനിടെ ജില്ല കലക്ടറോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍, മാസങ്ങളായിട്ടും മറുപടിപോലും നല്‍കിയിട്ടില്ളെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.