മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കണം

കല്‍പറ്റ: ദേശീയ-സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടണമെന്നും പരസ്യങ്ങള്‍ പാടില്ളെന്നുമുള്ള സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണമെന്ന് മാനന്തവാടി ബിവറേജസ് ഒൗട്ട്ലൈറ്റ് വിരുദ്ധ സമരസമിതി, സമര സഹായ സമിതി, ഓള്‍ ഇന്ത്യ എസ്.സി-എസ്.ടി കോണ്‍ഫെഡറേഷന്‍, കേരള ആദിവാസി ഫോറം, കേരള മദ്യനിരോധന സമിതി, മാനന്തവാടി ഗാന്ധിനഗര്‍ റെസിഡന്‍റ്സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ സര്‍ക്കാര്‍ പുന$പരിശോധന ഹരജി നല്‍കരുതെന്നും ഇവര്‍ ആവശ്യമുന്നയിച്ചു. മാനന്തവാടി ബിവറേജസ് ഒൗട്ട്ലെറ്റ് ഉള്‍പ്പെടെ സംസ്ഥാനത്തെ 100ലേറെ മദ്യശാലകള്‍ പൂട്ടണമെന്ന കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുന$പരിശോധന ഹരജി നല്‍കണമെന്ന ബിവറേജസ് കോര്‍പറേഷന്‍ എം.ഡിയുടെയും ബാര്‍ഹോട്ടല്‍ തൊഴിലാളി സംഘടനയുടെയും ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നത് ലക്ഷക്കണക്കിന് ആദിവാസി ജനവിഭാഗത്തോടും പൊതുസമൂഹത്തോടും കാണിക്കുന്ന ക്രൂരതയാണ്. പുന$പരിശോധന ഹരജി നല്‍കുന്നതിലൂടെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിലും മദ്യവര്‍ജനമെന്ന നയത്തിനും സര്‍ക്കാറിന് താല്‍പര്യമില്ളെന്ന് പരസ്യമായി തെളിയിക്കലാവും. മാനന്തവാടിയില്‍ 328 ദിവസമായി ആദിവാസി അമ്മമാര്‍ നടത്തുന്ന സമരം ന്യായമാണെന്ന് കലക്ടര്‍ അടക്കമുള്ളവര്‍ക്ക് ബോധ്യപ്പെട്ടിട്ടും അധികാരികള്‍ ഗൗനിക്കുന്നില്ല. മദ്യശാല പ്രവര്‍ത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിലാണെന്ന കെട്ടിടവിഭാഗം എന്‍ജിനീയറുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ജില്ല കലക്ടര്‍ ഒൗട്ട്ലെറ്റ് പൂട്ടാന്‍ ഉത്തരവിട്ട അന്നുതന്നെ കെട്ടിടത്തിന് ലൈസന്‍സ് നല്‍കിയ മാനന്തവാടി മുനിസിപ്പാലിറ്റിക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കും. പൊതുസ്ഥലത്തെ മദ്യപാനം തടയാത്ത പൊലീസിനെതിരെ പൊലീസ് കംപ്ളയിന്‍റ് അതോറിറ്റിക്കും ഒരാള്‍ക്ക് നിശ്ചയിക്കപ്പെട്ട അളവിലും കൂടുതലും കുട്ടികള്‍ കൈവശം മദ്യം നല്‍കുന്ന ജീവനക്കാര്‍ക്കെതിരെ എക്സൈസ് കമീഷണര്‍ക്കും എസ്.സി, എസ്.ടി കമീഷന്‍, മനുഷ്യാവകാശ കമീഷന്‍, വനിത കമീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കുമെന്നും മദ്യശാല വിരുദ്ധ സമരം ശക്തമാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പി.ജെ. ജോണ്‍ മാസ്റ്റര്‍, ഖാലിദ് പനമരം, മാക്ക പയ്യമ്പള്ളി, എന്‍. മണിയപ്പന്‍, ആലങ്ങാടന്‍ മുഹമ്മദ്, രാജഗോപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.