സുല്‍ത്താന്‍ ബത്തേരി: വരള്‍ച്ചമൂലം കൃഷിയിടങ്ങള്‍ തരിശിടുമ്പോഴും പരിഹാരം കാണാതെ ജലസേചന വകുപ്പ്. സാങ്കേതിക കുരുക്കുകളില്‍ കുടുങ്ങിയാണ് പദ്ധതി നടപ്പാക്കുന്നത് വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം ഓരോ വര്‍ഷവും നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. എന്നാല്‍, പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ അനുമതിയോ തുകയോ ലഭിച്ചില്ല. നബാര്‍ഡിന്‍െറ ഫണ്ടുകള്‍ മാത്രമാണ് ഏക ആശ്രയം. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് ചേകാടിയില്‍ ജലസേചന പദ്ധതിക്കാവശ്യമായ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കി. വൈദ്യുതി ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയില്ല. ദാസനക്കരയിലും ജലസേചന പദ്ധതി തുടങ്ങുന്നതിന് പദ്ധതി തയാറായിട്ടുണ്ട്. ബത്തേരിയില്‍ രണ്ടുവര്‍ഷമായി പുതിയതായി ഒരു പദ്ധതി പോലും തുടങ്ങിയിട്ടില്ല. നിലവിലുള്ള കനാലുകളുടെയും ചെക്ക് ഡാമുകളുടെയും അറ്റകുറ്റപ്പണി നടത്തുക മാത്രമാണ് ചെയ്യുന്നത്. ബത്തേരി താലൂക്കില്‍ പത്തോളം ചെക്ക് ഡാമുകളുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമാണ്. ജില്ലയില്‍നിന്ന് 2016-17ല്‍ 11.27 കോടി രൂപയുടെ പദ്ധതിരേഖ സമര്‍പ്പിച്ചെങ്കിലും ഒന്നുപോലും അനുവദിച്ചില്ല. 2014ന് ശേഷം നബാര്‍ഡ് ഫണ്ട് ഒഴിച്ചാല്‍ കേന്ദ്രസര്‍ക്കാറിന്‍െറയോ സംസ്ഥാന സര്‍ക്കാറിന്‍െറയോ ഫണ്ടുകള്‍ ലഭിച്ചില്ല. ഇതോടെ മൈനര്‍ ഇറിഗേഷന്‍െറ പ്രവര്‍ത്തനങ്ങള്‍ പദ്ധതി സമര്‍പ്പണത്തില്‍ മാത്രമായി ഒതുങ്ങി. 2021 വരെ ചെയ്യേണ്ട പദ്ധതികളുടെ രേഖ തയാറാക്കി നല്‍കി. ഓരോ പദ്ധതിക്കും ചെലവാകുന്ന തുക, പദ്ധതിയുടെ പ്രയോജനം, ഏതൊക്കെ വിളകള്‍ക്ക് വെള്ളമത്തെിക്കാന്‍ സാധിക്കും തുടങ്ങിയ കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് പദ്ധതിരേഖ തയാറാക്കിയിരിക്കുന്നത്. ഓരോ പഞ്ചായത്തിലും 30ലേറെ പദ്ധതികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. തേലമ്പറ്റയില്‍ ഹെക്ടര്‍കണക്കിന് നെല്ല് ഇത്തവണ ഉണങ്ങിപ്പോയി. ഇവിടെ കുളം നിര്‍മിക്കണമെന്ന് കൃഷിക്കാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒടുവില്‍ മുനിസിപ്പാലിറ്റി കുളം നിര്‍മിക്കുന്നതിനുള്ള തുക കണ്ടത്തൊനുള്ള ശ്രമത്തിലാണ്. ജീവനക്കാരില്ലാത്തതും ഇറിഗേഷന്‍ വകുപ്പിന്‍െറ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. പുല്‍പള്ളിയിലെ ഓഫിസില്‍ നാലു ജീവനക്കാര്‍ വേണ്ടിടത്ത് ഒരു ജീവനക്കാരന്‍ മാത്രമാണുള്ളത്. മുള്ളന്‍കൊല്ലി, പുല്‍പള്ളി എന്നിവിടങ്ങളില്‍ അതിരൂക്ഷമായ വരള്‍ച്ചയത്തെുടര്‍ന്ന് കൃഷി ഏറക്കുറെ ഉപേക്ഷിച്ച അവസ്ഥയാണ്. ഓരോ തവണയും വരള്‍ച്ച കനക്കുമ്പോള്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ മറ്റൊന്നും ബന്ധപ്പെട്ട അധികാരികള്‍ ചെയ്യുന്നുമില്ല. സമര്‍പ്പിച്ച പദ്ധതികളില്‍ 60 ശതമാനമെങ്കിലും നടപ്പാക്കാനായാല്‍തന്നെ 80 ശതമാനം വരള്‍ച്ച പ്രശ്നവും പരിഹരിക്കാനാകുമെന്നാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.