കല്‍പറ്റ: നോട്ട് നിരോധനം ഒന്നരമാസം പിന്നിടുമ്പോഴും ജില്ലയിലെ എ.ടി.എമ്മുകള്‍ നോട്ടില്ലാതെ നോക്കുകുത്തിയാവുന്നു. നോട്ട് നിരോധനത്തോടെ സേവനം നിര്‍ത്തി ഷട്ടര്‍ താഴ്ത്തിയവയും അക്കൂട്ടത്തിലുണ്ട്. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ എ.ടി.എമ്മുകളില്‍ വല്ലപ്പോഴുമാണ് നോട്ട് വിരുന്നത്തെുന്നത്. അവതന്നെ 2,000 രൂപമാത്രം എന്ന ബോര്‍ഡ് തൂക്കിയതാണ് മിക്കവയും. 500ന്‍െറ നോട്ടുകള്‍ ബാങ്കുകള്‍ വഴി പലരുടെയും കൈകളിലത്തെിയിട്ടുണ്ടെങ്കിലും ഇനിയും എ.ടി.എമ്മുകളില്‍ അത് എത്തിയിട്ടില്ല. അതിനാല്‍തന്നെ, കച്ചവടസ്ഥാപനങ്ങളിലെ ചില്ലറക്ഷാമത്തിന് ഇനിയും പരിഹാരമായിട്ടില്ല. ഹോട്ടലുകളിലും മൊത്തവ്യാപാര സ്ഥാപനങ്ങളിലും ചില്ലറക്ഷാമം മൂലമുള്ള പ്രതിസന്ധിക്ക് ഒരു അയവും സംഭവിച്ചിട്ടില്ല. കല്‍പറ്റ ടൗണില്‍ നോട്ട് നിരോധനം നിലവില്‍വന്നതോടെ സജീവമായി പ്രവര്‍ത്തിച്ചത് ചുരുക്കം എ.ടി.എമ്മുകള്‍ മാത്രമാണ്. എസ്.ബി.ടി ബാങ്കിനു സമീപമുള്ള എ.ടി.എം നോട്ട് നിരോധനം വന്നതില്‍ പിന്നെ പണം നിക്ഷേപിച്ചിട്ടില്ല. പ്രതീക്ഷയോടെ വരുന്നവര്‍ നിരാശയോടെ മടങ്ങേണ്ടിവരുകയാണ് പലപ്പോഴും. തുടക്കത്തില്‍ 100ന്‍െറയും 50ന്‍െറയും നോട്ടുകള്‍ ലഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ 2,000ത്തിന്‍െറ നോട്ടുമാത്രമാണ് എല്ലാ എ.ടി.എമ്മിലുമുള്ളത്. സൈ്വപിങ് മെഷീനുകള്‍ പരിമിതമായ കച്ചവട സ്ഥാപനങ്ങളില്‍ മാത്രമാണുള്ളത്. സൂപ്പര്‍മാര്‍ക്കറ്റുകളും വലിയ ഹോട്ടലുകളും ഒഴിച്ചുനിര്‍ത്തിയാല്‍ സൈ്വപിങ് മെഷീന്‍ ചുരുക്കം ഇടങ്ങളിലേ ഉപയോഗിക്കുന്നുള്ളൂ. ഇതുപയോഗിച്ച് പണമിടപാട് നടത്താനുള്ള മടിയും ഉപഭോക്താക്കള്‍ക്കുണ്ട്. ചില്ലറക്ഷാമം പരിഹരിക്കാതെ കച്ചവടം പൂര്‍വാവസ്ഥയിലത്തെുകയില്ളെന്ന് വ്യാപാരികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.