കല്‍പറ്റ: ജില്ലയിലെ വിവിധ ക്ളാസുകളിലെ ഗോത്ര വിഭാഗത്തില്‍പെട്ട കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടായാനും പഠനത്തുടര്‍ച്ച നിലനിര്‍ത്തുന്നതിനും ‘നാം മുന്നോട്ട്’ എന്നപേരില്‍ പദ്ധതി തുടങ്ങി. സ്വന്തം ഭാഷക്കും കലകള്‍ക്കും സംഗീതത്തിനും സംസ്കാരത്തിനും കായികശേഷിക്കുമെല്ലാം പ്രാധാന്യം കൊടുക്കുന്നതാണ് പദ്ധതി. പട്ടികവര്‍ഗവിഭാഗം കുട്ടികളില്‍ പദ്ധതിയുടെ തുടക്കത്തിലും ഒടുക്കത്തിലും അവസ്ഥാപഠനം നടത്തി പുരോഗതി വിലയിരുത്തും. ഒന്നാംഘട്ടത്തില്‍ സ്കൂളിനു സമീപത്തുള്ള വാസസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നിശ്ചിത ലക്ഷ്യപത്രത്തില്‍ വിവരങ്ങള്‍ ശേഖരിക്കും. എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍, സന്നദ്ധസംഘടനകള്‍, പ്രമോട്ടര്‍മാര്‍, ജനപ്രതിനിധികള്‍, പി.ടി.എ അംഗങ്ങള്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും. പദ്ധതി നീര്‍വാരം നെടുകുന്ന് കോളനിയില്‍ ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത് അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം സി. തങ്കച്ചന്‍, പഞ്ചായത്ത് അംഗങ്ങളായ ശാരദ അച്ചപ്പന്‍, പി.ജി. സാബു, വി. ജയകുമാര്‍, കെ.യു. ഉദയകുമാര്‍, എസ്.എം.സി. ചെയര്‍മാന്‍ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍.എം.എസ്.എ അസിസ്റ്റന്‍റ് പ്രോജക്ട് ഓഫിസര്‍ ശിവപ്രസാദ് പദ്ധതി വിശദീകരിച്ചു. എക്സൈസ് ഓഫിസര്‍ ബാബുരാജ് ക്ളാസെടുത്തു. കുട്ടികളുടെ കലാപരിപാടിയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.