കര്‍ഷകരെ കുഴക്കി അപ്രതീക്ഷിത മഴ

പുല്‍പള്ളി: നെല്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മഴ. കഴിഞ്ഞ ദിവസങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍നിന്ന് നെല്‍കറ്റകള്‍ ഭൂരിഭാഗം കര്‍ഷകരും ഒക്കലിടാനായി മാറ്റിയിരുന്നില്ല. വെയിലേറ്റ് ഉണങ്ങാന്‍ വയലുകളില്‍ നിരത്തിയിട്ടിരുന്ന കറ്റകളാണ് അപ്രതീക്ഷിതമായ മഴയില്‍ കുതിര്‍ന്നത്. ഒക്കല്‍, മെതി എന്നിവക്ക് മുന്നോടിയായി വയലില്‍ തന്നെ കറ്റവിരിച്ചിട്ട് ഉണക്കാറാണ് പതിവ്. ഇത്തരത്തില്‍ നിരത്തിയിട്ട കറ്റകളാണ് മഴയില്‍ നനഞ്ഞത്. മഴ തുടര്‍ന്നാല്‍ നെല്ല് മുളക്കാനും തുടങ്ങും. വൈക്കോലും നശിക്കും. പല കര്‍ഷകരുടെയും പ്രതീക്ഷ വൈക്കോലിലായിരുന്നു. ഈ പ്രതീക്ഷയും മഴ തുടര്‍ന്നാല്‍ ഇല്ലാതകും. ഇത്തവണ ഏറെ പ്രതിസന്ധികള്‍ക്ക് നടുവില്‍നിന്നാണ് കര്‍ഷകര്‍ നെല്‍കൃഷി നടത്തിയത്. കൊയ്ത്ത് സമയത്ത് മഴകൂടി വന്നതോടെ ഏറ്റവും ദുരിതമനുഭവിക്കുന്നത് നെല്‍ കര്‍ഷകരാണ്. വന്യജീവി ശല്യം, കാലാവസ്ഥ വ്യതിയാനം എന്നീ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഭൂരിഭാഗം കര്‍ഷകരും നെല്‍കൃഷി നടത്തിയത്. മഴക്കുറവുമൂലം ഇത്തവണ ഞാറ് നടല്‍ മുതല്‍ കൊയ്ത്തുവരെയുള്ള കൃഷിക്കായി വന്‍ പണച്ചെലവും വന്നിരുന്നു. വെള്ളത്തിന്‍െറ കുറവിനാല്‍ നെല്ലുല്‍പാദനവും കുത്തനെ കുറഞ്ഞു. വൈക്കോലിന് ഇത്തവണ ഒരുമുടിക്ക് 50-60 രൂപ വരെയാണ് വില. എന്നാല്‍, ഈ വിലയും ഉല്‍പാദന ചെലവിന് ആനുപാതികമായുള്ളതല്ല എന്നാണ് കര്‍ഷകരുടെ അഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.