ബ്ളോക്ക് കേരളോത്സവം: തവിഞ്ഞാല്‍ ചാമ്പ്യന്മാര്‍

മാനന്തവാടി: ബ്ളോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാരായി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന് രണ്ടും എടവക ഗ്രാമപഞ്ചായത്തിന് മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രീത രാമന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.ജെ. പൈലി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ മികവു കാട്ടിയ കെ. മമ്മൂട്ടി, എന്‍.എസ്. അജിതാംബിക, ലക്ഷ്മി രാജന്‍, ഹര്‍ഷ സുരേഷ് എന്നിവരെ അനുമോദിച്ചു. ജില്ല പഞ്ചായത്തംഗം എ. പ്രഭാകരന്‍ ഉപഹാരങ്ങള്‍ കൈമാറി. ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി എ. കരീം, തങ്കമ്മ യേശുദാസ്, കെ.കെ.സി. മൈമൂന, ഗീത ബാബു, എന്‍.എം. ആന്‍റണി, ദിനേശ് ബാബു, എം.പി. വത്സന്‍, ബിന്ദു ജോണ്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.