മാനന്തവാടി: മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.എം.ഒ ഓഫിസ് കല്‍പറ്റയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ ഉപരോധസമരത്തെ തുടര്‍ന്ന് ഓഫിസ് മാറ്റില്ളെന്ന് അധികൃതരുടെ രേഖാമൂലമുള്ള ഉറപ്പ്. ബുധനാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.എം.ഒ ഓഫിസ് ഉപരോധിച്ചത്. ഡി.എം.ഒയുടെ അസാന്നിധ്യത്തില്‍ ഓഫിസിലെ അഡ്മിനിസ്ട്രേറ്റിവ് അസി. കെ.പി. ബേബിയെ ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. അലി, ഡോ. സന്തോഷ് കുമാര്‍ എന്നിവര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഡി.എം.ഒ ഓഫിസ് മാനന്തവാടിയില്‍നിന്നും മാറ്റില്ളെന്ന ഉന്നതാധികാരികളുടെ നിര്‍ദേശം ആരോഗ്യവകുപ്പ് അധികൃതര്‍ രേഖാമൂലം എഴുതിനല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് ഉപരോധസമരം അവസാനിപ്പിച്ചത്. സമരം വിജയിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനം നടത്തി. കെ.പി.സി.സി നിര്‍വാഹകസമിതി അംഗം അഡ്വ. എന്‍.കെ. വര്‍ഗീസ്, ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കുറ്റിയോട്ടില്‍ അച്ചപ്പന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി. ജോര്‍ജ്, എം.ജി. ബിജു, ഡെന്നിസണ്‍ കണിയാരം, റഷീദ് തൃശ്ശിലേരി, ഡോളി ജോസഫ്, സിറാജ് വാരാമ്പറ്റ, മാര്‍ഗരറ്റ് തോമസ്, വിനോദ് തോട്ടത്തില്‍ പി. ഷംസുദ്ദീന്‍, ബേബി ഇളയിടം, സ്റ്റെര്‍വിന്‍ സ്റ്റാനി എന്നിവര്‍ നേതൃത്വം നല്‍കി. കല്‍പറ്റയിലേക്ക് ഓഫിസ് മാറ്റാന്‍ ധാരണയായതോടെയാണ് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. നിലവിലെ ഓഫിസ് അസൗകര്യത്തെ തുടര്‍ന്നാണ് ഓഫിസ് മാറ്റാന്‍ ശ്രമം നടത്തിയത്. എന്നാല്‍, ജില്ല ആശുപത്രിയോട് ചേര്‍ന്ന് നേരത്തെ ഡി.എം.ഒ ഓഫിസ് പ്രവര്‍ത്തിച്ച സ്ഥലത്ത് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമുണ്ടെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ല മെഡിക്കല്‍ ഓഫിസ് മാറ്റാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് മാനന്തവാടി മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ചില ഉന്നതോദ്യോഗസ്ഥരുടെ താല്‍പര്യമാണ് കല്‍പറ്റയിലേക്ക് മാറ്റാനുള്ള നീക്കമെന്ന് അസോസിയേഷന്‍ ആരോപിച്ചു. പ്രസിഡന്‍റ് കെ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പി.വി. മഹേഷ്, ഇ.എ. നസീര്‍, ഷിഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഡി.എം.ഒ ഓഫിസ് പറിച്ചുനടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജനതാദള്‍-യു നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പി.എം. ഷബീറലി അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഓഫിസ് കല്‍പറ്റയിലേക്ക് മാറ്റാനുള്ള നീക്കം എന്തുവില കൊടുത്തും ചെറുക്കുമെന്ന് യുവമോര്‍ച്ച ജില്ല കമ്മിറ്റി മുന്നറിയിപ്പുനല്‍കി. പ്രസിഡന്‍റ് സി. അഖില്‍ പ്രേം അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.