അനധികൃത രാസവള വില്‍പന നടത്തിയ സ്ഥാപനങ്ങള്‍ പൂട്ടി

കല്‍പറ്റ: ജില്ലയില്‍ അനധികൃതമായി രാസവളങ്ങളും കീടനാശിനികളും വില്‍പന നടത്തിയ സ്ഥാപനങ്ങള്‍ പൂട്ടി. വൈത്തിരി കര്‍ഷക അഗ്രോ സര്‍വിസ് സെന്‍റര്‍, ബത്തേരി ന്യൂ പ്ളാന്‍േറഴ്സ്, കല്‍പറ്റ മടായിക്കല്‍ ട്രേഡേഴ്സ്, അമ്പലവയല്‍ കൃഷിമിത്ര ഏജന്‍സീസ്, സുല്‍ത്താന്‍ ബത്തേരി സഹകരണബാങ്ക് എന്നീ ഡിപ്പോകളിലാണ് പരിശോധന നടത്തിയത്. കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം രൂപവത്കരിച്ച റീജനല്‍ സ്പെഷല്‍ സ്ക്വാഡാണ് പരിശോധന നടത്തിയത്. ലൈസന്‍സ് പുതുക്കാതെയാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിയമപ്രകാരമല്ലാത്ത സ്ഥാപനങ്ങള്‍ രാസവളങ്ങളും കീടനാശിനികളും വില്‍പന നടത്തുന്നതായും നിയന്ത്രിത കീടനാശിനികള്‍ കൃഷി ഓഫിസറുടെ കുറിപ്പടിയില്ലാതെ വ്യാപകമായി വില്‍പന നടത്തുന്നതായും പരിശോധനയില്‍ കണ്ടത്തെി. ഇതേ തുടര്‍ന്ന് 30 ദിവസത്തേക്ക് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി. പരിശോധനയില്‍ പാലക്കാട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലിസ മാത്യു, തൃശൂര്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. ജയശ്രീ, തൃശൂര്‍ കൃഷി അസി. ഡയറക്ടര്‍ ഷാജന്‍ മാത്യു, കോഴിക്കോട് കൃഷി അസി. ഡയറക്ടര്‍ ടി.ആര്‍. ഷാജി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.