കല്‍പറ്റ: കേരള കര്‍ഷക കടാശ്വാസ കമീഷന്‍ ജില്ലയിലെ 16 സഹകരണ ബാങ്കുകളിലുള്ള 610 ഗുണഭോക്താക്കള്‍ക്ക് 1,66,16,642 രൂപ കര്‍ഷക കടാശ്വാസം അനുവദിച്ചു. പുല്‍പള്ളി, അമ്പലവയല്‍, പൂതാടി, തിരുനെല്ലി, മാനന്തവാടി, പനമരം, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, തൃക്കൈപ്പറ്റ, കണിയാമ്പറ്റ, തെക്കുംതറ, പടിഞ്ഞാറത്തറ സഹകരണ ബാങ്ക്, മടക്കിമല അര്‍ബന്‍ സഹകരണ ബാങ്ക് എന്നിവയുടെ അക്കൗണ്ടിലേക്ക് ജില്ല സഹകരണ ബാങ്ക് തുക നല്‍കണം. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് 3,18,500 രൂപ വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് അക്കൗണ്ടിലേക്കും വയനാട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് അക്കൗണ്ടിലേക്കും തുക നല്‍കും. വായ്പ കണക്കുകളിലേക്കും ഇവ വരവ് വെക്കേണ്ടതാണ്. ബന്ധപ്പെട്ട ബാങ്കുകള്‍ ഇതിനുതന്നെ തുക വിനിയോഗിക്കേണ്ടതും വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഓഫിസില്‍ ഹാജരാക്കേണ്ടതുമാണെന്ന് കടാശ്വാസ കമീഷന്‍ അറിയിച്ചു. അനുവദിച്ചു കിട്ടിയ തുകയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത കര്‍ഷകര്‍ തന്നെ അടച്ചുതീര്‍ത്തിട്ടുണ്ടെങ്കില്‍ ഈ ഉത്തരവ് പ്രകാരം പ്രസ്തുത കര്‍ഷകരുടെ വായ്പ കണക്കിലേക്ക് ലഭിച്ച തുക കര്‍ഷകര്‍ക്ക് യഥാവിധി തിരികെ നല്‍കേണ്ടതാണ്. ബാങ്കുകള്‍ ആനുകൂല്യം ലഭിച്ച കര്‍ഷകരുടെ പേരും തുകയും ഹെഡ് ഓഫിസിലെയും ബ്രാഞ്ചുകളിലെയും നോട്ടീസ് ബോര്‍ഡുകളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. സര്‍ക്കാര്‍ വിഹിതം ലഭിച്ചത് സംബന്ധിച്ച് ബാങ്ക്തലത്തില്‍ ദൃശ്യ മാധ്യമങ്ങള്‍ മുഖേന പ്രചാരണം നല്‍കേണ്ടതുമാണ്. താലൂക്കുകളിലെ അസി. രജിസ്ട്രാര്‍മാര്‍ തുക ബന്ധപ്പെട്ട ബാങ്കുകള്‍ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ വരവുവെച്ചിട്ടുണ്ടെന്ന് പരിശോധിച്ച് വിവരങ്ങള്‍ നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.