ഉപജില്ല കലോത്സവം: പിണങ്ങോട് ഡബ്ള്യു.ഒ.എച്ച്.എസ്.എസിന് ഓവറോള്‍

കല്‍പറ്റ: വൈത്തിരി സബ്ജില്ല കലോത്സവത്തില്‍ പിണങ്ങോട് ഡബ്ള്യു.ഒ.എച്ച്.എസ്.എസ് ഓവറോള്‍ കിരീടം നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ സ്കൂള്‍ രണ്ടാമതത്തെി. ഒപ്പന, വട്ടപ്പാട്ട്, ദഫ്മുട്ട് തുടങ്ങിയ ഇനങ്ങളിലെ ആധിപത്യം പിണങ്ങോട് ഇക്കുറിയും നിലനിര്‍ത്തി. കോല്‍ക്കളി, പൂരക്കളി തുടങ്ങിയ ഇനങ്ങളിലും ജില്ലാതലത്തില്‍ മത്സരിക്കാന്‍ ഇവിടത്തെ വിദ്യാര്‍ഥികള്‍ യോഗ്യത നേടിയിട്ടുണ്ട്. ഉര്‍ദു പ്രസംഗം, അറബിക് കഥാരചന, അറബിക് കവിതാരചന, ഉര്‍ദു കഥാരചന, ഭരതനാട്യം, ലളിതഗാനം, അക്ഷരശ്ളോകം, മോണോ ആക്ട്, കാവ്യകേളി, ഗിറ്റാര്‍, അറബി പദ്യംചൊല്ലല്‍ എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ പിണങ്ങോട് മൊത്തം 145 പോയന്‍റ് നേടി വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് ഓവറോള്‍ ജേതാക്കളായത്. 75 വിദ്യാര്‍ഥികള്‍ ജില്ലാതല മത്സരത്തിന് അര്‍ഹരായി. ഹൈസ്കൂള്‍ അറബിക് കലോത്സവത്തില്‍ ഓവറോള്‍ കിരീടം നേടി. ഗസല്‍, ഉര്‍ദു സംഘഗാനം, മാപ്പിളപ്പാട്ട്, ജലച്ചായം, പെന്‍സില്‍ ഡ്രോയിങ്, എണ്ണച്ചായം, ഉര്‍ദു പ്രസംഗം, ഉര്‍ദു പദ്യംചൊല്ലല്‍, ദഫ്മുട്ട്, അറബന, ചിത്രീകരണം അറബി, ഖുര്‍ആന്‍ പാരായണം, പ്രശ്നോത്തരി, തര്‍ജുമ അറബിക് സംഭാഷണം, മോണോ ആക്ട്, കഥാപ്രസംഗം, ഒപ്പന, വട്ടപ്പാട്ട്, വഞ്ചിപ്പാട്ട് എന്നിവക്ക് സ്കൂളിന് ഒന്നാം സ്ഥാനമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.