നഞ്ചന്‍കോട് റെയില്‍: തുക ഡി.എം.ആര്‍.സിക്ക് കൈമാറണം

മേപ്പാടി: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍വേക്കായി മുന്‍ സര്‍ക്കാര്‍ അനുവദിച്ച എട്ടുകോടി ഡി.എം.ആര്‍.സിക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് യൂത്ത് കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് നിലവില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിലച്ചമട്ടാണ്. ജില്ലയിലെ ജനപ്രതിനിധികള്‍ ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്‍റ് കെ.പി. ഹൈദര്‍ അലി അധ്യക്ഷത വഹിച്ചു. ജയേഷ് കോട്ടനാട്, യൂനസ് ചുളിക്ക, പി.എം. മന്‍സൂര്‍, കെ. അനൂപ്കുമാര്‍, ഇ.വി. ബെന്നി, കെ. കബീര്‍ അലി, എന്‍. നോറിസ്, പി. റഫീഖ്, രവീന്ദ്രന്‍ ചാലിയാട്ടില്‍, രോഹിത് ബോധി, ജിന്‍സണ്‍ കുളത്തിങ്കല്‍, യാക്കൂബ് മുണ്ടക്കൈ, ശിഹാബ് ഏലവയല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.