തലശ്ശേരി –മൈസൂരു റെയില്‍പാത: ഇ. ശ്രീധരന്‍ സ്ഥലം സന്ദര്‍ശിച്ചു

മാനന്തവാടി: തലശ്ശേരി-മൈസൂരു റെയില്‍വേ ലൈനിന്‍െറ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പഠനസംഘം നിര്‍ദിഷ്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ന്യൂഡല്‍ഹി മെട്രോ റെയില്‍ ഉപജ്ഞാതാവ് ഇ. ശ്രീധരന്‍െറ നേതൃത്വത്തിലുള്ള നാലംഗ സംഘം ഞായറാഴ്ച രാവിലെ തലശ്ശേരിയില്‍നിന്നാണ് യാത്ര തിരിച്ചത്. ഉച്ചയോടെ മാനന്തവാടിയില്‍ എത്തിയ സംഘം ഫോറസ്റ്റ് ഐ.ബിയില്‍ വനം വകുപ്പ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. തുടര്‍ന്ന് ബാവലി വഴി കര്‍ണാടകയില്‍ പ്രവേശിച്ച സംഘം ഉദ്ഗൂരില്‍ കര്‍ണാടകയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. രാത്രിയോടെ മൈസൂരുവില്‍ യാത്ര അവസാനിപ്പിച്ചു. സംഘത്തിന്‍െറ യാത്രയിലെ കണ്ടത്തെലുകള്‍ റിപ്പോര്‍ട്ടുകളാക്കി ഏകീകരിച്ച് സര്‍ക്കാറിന് സമര്‍പ്പിക്കും. ആവശ്യമായി വന്നാല്‍ വിശദമായ പഠനം നടത്തുമെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.