കല്‍പറ്റ: ജില്ല കലക്ടറേറ്റില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നു. സുരക്ഷയുടെ ആദ്യപടിയായി കലക്ടറേറ്റിനുള്ളിലേക്ക് പ്രവേശിക്കുന്ന ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക പാസ് ഏര്‍പ്പെടുത്തി. പാസ് സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ മാത്രമാണ് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുക. ബൈക്കുകള്‍ കാറുകള്‍ തുടങ്ങിയ വാഹനങ്ങള്‍ പ്രത്യേകമായി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യണം. പുറത്തുനിന്നുള്ളവരുടെ വാഹനങ്ങള്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഗേറ്റിനുള്ളില്‍ കൂടുതല്‍ നേരം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. ഇത്തരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ വാഹനങ്ങള്‍ പിന്നീട് കലക്ടറുടെ അനുമതി ലഭ്യമാക്കി മാത്രമാണ് വിട്ടുകൊടുക്കുക. ധാരാളം വാഹനങ്ങള്‍ കലക്ടറേറ്റ് പരിസരത്ത് പാര്‍ക്ക് ചെയ്ത് പോകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. പ്രത്യേക യോഗങ്ങളും മറ്റും നടക്കുമ്പോള്‍ സിവില്‍ സ്റ്റേഷനിലത്തെുന്ന വിവിധ സര്‍ക്കാര്‍ വകുപ്പ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം അനുവദിക്കും. ജീവനക്കാരുടെ ബൈക്കുകള്‍ ഇലക്ഷന്‍ ഓഫിസ് പരിസരത്തായി പാര്‍ക്ക് ചെയ്യണം. വിവിധ വകുപ്പിന്‍െറ സര്‍ക്കാര്‍ വാഹനങ്ങള്‍ ബന്ധപ്പെട്ട ഓഫിസുകളുടെ മുന്നില്‍തന്നെ പാര്‍ക്ക് ചെയ്യണം. പൊതുജനങ്ങള്‍ വരുന്ന ടാക്സി വാഹനങ്ങള്‍ ആളെ ഇറക്കി അപ്പോള്‍തന്നെ തിരിച്ചിറങ്ങണം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വൈകീട്ട് 5.30ന് കലക്ടറേറ്റിന്‍െറ പ്രവേശന കവാടം അടക്കും. ആറരയോടെ പുറത്തേക്കുള്ള വഴിയും അടക്കും. ജോലിപരമായ ആവശ്യങ്ങളാല്‍ വൈകിയിറങ്ങുന്ന ജീവനക്കാര്‍ സിവില്‍ സ്റ്റേഷന്‍ സുരക്ഷാ വിഭാഗം ചുമതലയുള്ള ഉദ്യോഗസ്ഥനെ വിവരം അറിയിക്കണം. ഫീല്‍ഡ് സന്ദര്‍ശനം കഴിഞ്ഞ് വൈകിയത്തെുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ കലക്ടറേറ്റില്‍ കയറ്റിയിടേണ്ട സാഹചര്യത്തിലും ഡ്യൂട്ടിയിലുള്ളവരെ വിവരം അറിയിക്കണം. ട്രഷറിയുടെ മുന്നിലും മറ്റും അലക്ഷ്യമായി ബൈക്കുകളും മറ്റും പാര്‍ക്ക് ചെയ്യുന്നത് പൊതുജനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. ഇത്തരത്തിലുള്ള ബൈക്ക് പാര്‍ക്കിങ് ഇവിടെയും നിരോധിച്ചു. പാര്‍ക്കിങ് സൗകര്യം വിപുലപ്പെടുത്തുന്നതിന്‍െറ ഭാഗമായി കലക്ടറേറ്റ് പരിസരത്ത് ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് അതതു വകുപ്പുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. സുരക്ഷാ സംവിധാനം കൂടി മുന്‍നിര്‍ത്തിയാണ് പഴകിയതും ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ മാറ്റാന്‍ ഉത്തരവിട്ടത്. ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ എല്ലാ ഓഫിസുകളിലും ഉടന്‍ എത്തിക്കും. ജനസേവന കേന്ദ്രത്തില്‍ തല്‍കാലില്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ വരുന്നവര്‍ക്കായി കാലത്ത് ആറിന് പ്രവേശന കവാടം തുറന്നിടും. തലേദിസവമേ ഇതിനായി കലക്ടറേറ്റില്‍ വന്ന് തങ്ങാന്‍ ആരെയും അനുവദിക്കില്ല. പ്രവര്‍ത്തന സമയം കഴിഞ്ഞ് പുറമെ നിന്നുള്ളവരെ ഓഫിസില്‍ പ്രവേശിപ്പിക്കില്ല. കലക്ടറേറ്റിലെ എമര്‍ജന്‍സി ഗേറ്റിന് മുന്നില്‍ വാഹനം നിര്‍ത്തിയിടുന്നതിനും വിലക്കുണ്ട്. കെട്ടിടങ്ങള്‍ക്ക് പിറകില്‍ തോട്ടങ്ങളേട് ചേര്‍ന്ന് കമ്പിവേലി സ്ഥാപിക്കും. കലക്ടറേറ്റ് പരിസരത്ത് ലൈറ്റുകള്‍ ഉടന്‍ സ്ഥാപിക്കും. നിരീക്ഷണ കാമറകളും സജ്ജമാക്കും. ഇതിനായി 20 ലക്ഷം രൂപ കെല്‍ട്രോണിന് അനുവദിച്ചിട്ടുണ്ട്. കലക്ടറേറ്റില്‍ ചേര്‍ന്ന സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി അധ്യക്ഷത വഹിച്ചു. കലക്ടറേറ്റ് സുരക്ഷാ സംവിധാനങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫിസര്‍ ഡെപ്യൂട്ടി കലക്ടര്‍ കതിര്‍വടിവേലു പദ്ധതി വിശദീകരിച്ചു. എല്ലാ ജീവനക്കാരും പൊതുജനങ്ങളും സഹകരിക്കണമെന്ന് ജില്ല കലക്ടര്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.