മാനന്തവാടി: നോട്ടുനിരോധനം കുഴക്കിയ സാഹചര്യത്തിലത്തെിയ ആദ്യ ശമ്പളദിനവും ജനങ്ങളെ വലച്ചു. ഇക്കുറി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുമാണ് ബുദ്ധിമുട്ടിലായത്. ആവശ്യപ്പെട്ട പണം ലഭിക്കാതായതോടെ ജില്ലയിലെ പെന്‍ഷന്‍, ശമ്പള വിതരണം ഭാഗികമായി മാത്രമാണ് നടന്നത്. വിവിധ ബാങ്കുകളോട് ജില്ലാ ട്രഷറിയും ആറ് സബ് ട്രഷറികളും മൊത്തം 5.7 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ 3.7 കോടി രൂപ മാത്രം ലഭിച്ചതോടെയാണ് വിതരണം ഭാഗികമായത്. കല്‍പറ്റ ജില്ല ട്രഷറി എസ്.ബി.ഐ കൈനാട്ടി ശാഖയില്‍ ഒന്നര കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ 50 ലക്ഷം രൂപയാണ് ലഭിച്ചത്. 88,49,150 രൂപ ചെലവഴിച്ചു. കേന്ദ്ര സെര്‍വറില്‍ നെറ്റ്വര്‍ക്ക് തകരാറിലായതിനാല്‍ ഉച്ചവരെ കാര്യമായ ഇടപാടുകള്‍ നടന്നിരുന്നില്ല. മാനന്തവാടി സബ് ട്രഷറി എസ്.ബി.ഐ മാനന്തവാടി ശാഖയില്‍നിന്ന് ഒരുകോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ 50 ലക്ഷം രൂപ ലഭിച്ചു. 51,78,398 രൂപ വിതരണം ചെയ്തു. വൈത്തിരി സബ് ട്രഷറി കനറാ ബാങ്ക് വൈത്തിരി ശാഖയോട് 50 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ 20 ലക്ഷം രൂപയാണ് ലഭിച്ചത്. ഇതില്‍ 17,58,717രൂപ വിതരണം ചെയ്തു. 14,000 രൂപ വരെയാണ് ഇവിടെ വിതരണം ചെയ്തത്. നടവയലില്‍ എസ്.ബി.ഐ കല്‍പറ്റ ശാഖയില്‍നിന്ന് ആവശ്യപ്പെട്ടത് ഏഴുലക്ഷം രൂപയാണ്്. ഈ തുക മുഴുവനായി ലഭിച്ചു. 3,77,300 രൂപ വിതരണം ചെയ്തു. ബത്തേരിയില്‍ എസ്.ബി.ടിയില്‍നിന്ന് 60 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ പൂര്‍ണമായും ലഭിച്ചു. 75,10,428 രൂപ വിതരണം ചെയ്തു. പുല്‍പള്ളിയില്‍ കനറാ ബാങ്ക് പുല്‍പള്ളി ശാഖയില്‍നിന്ന് 40 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ പകുതി മാത്രമാണ് ലഭിച്ചത്. 22,47,770 രൂപ വിതരണം ചെയ്തു. ദ്വാരകയില്‍ എസ്.ബി.ടി മാനന്തവാടി ശാഖയായിരുന്നു പണം നല്‍കിയിരുന്നത്. അവിടെ പണം ഇല്ലാത്തതിനാല്‍ ആവശ്യപ്പെട്ട ഒരുകോടി രൂപ എസ്.ബി.ഐ മാനന്തവാടി ശാഖയില്‍നിന്നാണ് നല്‍കിയത്. 60,25,175 രൂപയാണ് വിതരണം ചെയ്തത്. ജില്ലയില്‍ ആകെ 3,19,43,338 രൂപയാണ് വ്യാഴാഴ്ച വിതരണം ചെയ്തത്. വെള്ളിയാഴ്ചയും ഇടപാടുകള്‍ ഭാഗികമാകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.