മാനന്തവാടി: കേന്ദ്ര സര്‍ക്കാറിന്‍െറ സ്വച്ഛ് ഭാരത് മിഷന്‍െറ ഭാഗമായി ജില്ലയില്‍ 13,981 ശുചിമുറികള്‍ നിര്‍മിക്കും. ഒക്ടോബര്‍ രണ്ടിനുമുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിന് സമ്പൂര്‍ണ ശുചിത്വ ജില്ലയായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനോടകം ഗ്രാമപഞ്ചായത്തുകളിലെ ഗുണഭോക്താക്കളെ കണ്ടത്തെി ഭൂരിഭാഗവും നിര്‍മാണം ആരംഭിച്ചതായി ജില്ലാ ശുചിത്വ മിഷന്‍ അസി. കോഓഡിനേറ്റര്‍ പറഞ്ഞു. 9100 ഗുണഭോക്താക്കളുമായുള്ള കരാര്‍ ഒപ്പുവെച്ചു. എന്നാല്‍, ജില്ലയിലെ നഗരസഭകളിലെ ഗുണഭോക്താക്കള്‍ക്ക് ഇതിന്‍െറ ആനുകൂല്യം ഇപ്പോള്‍ ലഭ്യമാകില്ല. മാനന്തവാടി, ബത്തേരി, കല്‍പറ്റ നഗരസഭകളിലായി ആയിരത്തോളം പേര്‍ക്ക് ശുചിമുറികള്‍ ഇല്ളെന്നാണ് കണ്ടത്തെിയത്. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍ എന്നിവരാണ് ജില്ലയില്‍ വീടിനോടനുബന്ധിച്ച് ശുചിമുറികളില്ലാത്ത കുടുംബങ്ങളുടെ കണക്കെടുപ്പ് നടത്തിയത്. ശുചിമുറിക്ക് 15,400 രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ പഞ്ചായത്തുകള്‍ 3400 രൂപയും ബാക്കി 12,000 രൂപ കേന്ദ്ര സര്‍ക്കാറും നല്‍കും. ജലനിധി പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുന്ന പഞ്ചായത്തുകളില്‍ മുഴുവന്‍ തുകയും അതത് ഏജന്‍സികള്‍ മുഖേന കേന്ദ്രം വഹിക്കും. ജില്ലയില്‍ നിലവില്‍ 10 പഞ്ചായത്തുകളിലാണ് ജലനിധി നടപ്പാക്കിവരുന്നത്. എന്നാല്‍, നഗരസഭകളില്‍ 5333 രൂപ മാത്രമാണ് കേന്ദ്രം നല്‍കുക. ബാക്കി തുക കണ്ടത്തെി 2017 മാര്‍ച്ചിനുമുമ്പ് നഗരസഭകളിലും ഇത് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ജില്ലയില്‍ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ബഹുഭൂരിഭാഗവും ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ളവരാണ് എന്നതാണ് പ്രത്യേകത. ലക്ഷ്യം കൈവരിച്ചാല്‍ നിലവില്‍ ആദിവാസി കോളനികള്‍ നേരിടുന്ന ശുചിത്വപ്രശ്നം ഒരു പരിധിവരെ പരിഹരിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.