നാല് ഐ.പി വാര്‍ഡുകളും ശൂന്യം പുല്‍പള്ളി സാമൂഹികാരോഗ്യകേന്ദ്രം അവഗണനയില്‍

പുല്‍പള്ളി: സാമൂഹികാരോഗ്യകേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം വീണ്ടും കുത്തഴിയുന്നു. മതിയായ ചികിത്സ ലഭിക്കാതെ ഇവിടെയത്തെി മടങ്ങുന്നവരുടെ എണ്ണം ദിനംപ്രതിയേറുകയാണ്. നിത്യവും ആയിരത്തോളം ആളുകള്‍ ഒ.പിയില്‍ മാത്രം ചികിത്സതേടി ഇവിടയത്തെുന്നുണ്ട്. കിടത്തിച്ചികിത്സ ആവശ്യമുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. ആറു ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. എന്നാല്‍, മിക്കപ്പോഴും ഡ്യൂട്ടിയിലുണ്ടാവുക രണ്ടുപേര്‍ മാത്രം. ഇവിടെയുള്ള നാല് ഐ.പി വാര്‍ഡുകള്‍ ശൂന്യമായ നിലയിലാണ്. കഴിഞ്ഞ ദിവസം ആദിവാസി ബാലന്‍ മരത്തില്‍നിന്ന് വീണ് മരിച്ച സംഭവമുണ്ടായിരുന്നു. കുട്ടിയെ ഇവിടേക്കാണ് ആദ്യം കൊണ്ടുവന്നത്. എന്നാല്‍, ഏറെനേരം കാത്തുനിന്നിട്ടും ഡോക്ടര്‍ എത്തിയില്ല. പിന്നീട് മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവെച്ചാണ് കുട്ടി മരിച്ചത്. മതിയായ ചികിത്സ ഇവിടെ ലഭ്യമാക്കിയിരുന്നെങ്കില്‍ കുട്ടി രക്ഷപ്പെടുമായിരുന്നു എന്നാണ് ബന്ധുക്കളടക്കം പറയുന്നത്. ഒ.പി പ്രവര്‍ത്തനം മാത്രമേ അല്‍പമെങ്കിലും കാര്യക്ഷമമായിട്ടുള്ളൂ. രാവിലെ എട്ടു മണിക്ക് ആരംഭിക്കേണ്ട ഒ.പി മിക്കപ്പോഴും 10 മണിയോടെയേ തുടങ്ങുകയുള്ളൂ. ഉച്ചക്കുശേഷം എത്തുന്ന രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നില്ല. അത്യാഹിത സംഭവങ്ങളുണ്ടാകുമ്പോള്‍ ആശുപത്രികൊണ്ട് ഒരു പ്രയോജനവും ലഭിക്കുന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി. ആശുപത്രിയില്‍ പ്രസവവാര്‍ഡിന്‍െറ ഗുണം വര്‍ഷങ്ങളായി ലഭിക്കുന്നില്ല. ഇതുമൂലം പ്രസവക്കേസുകളത്തെിയാല്‍ ഒഴിവാക്കുകയാണ് പതിവ്. ഓപറേഷന്‍ തിയറ്ററുണ്ടെങ്കിലും ഗൈനക്കോളജിസ്റ്റിനെ നിയമിക്കാത്തതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ജീവനക്കാര്‍ പറയുന്നു. ആശുപത്രി വികസന സമിതിയും പോരായ്മകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.