ഉപ്പയുടെ സ്മരണക്കായി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിന് സ്ഥലം നല്‍കി

മാനന്തവാടി: ഉപ്പയുടെ സ്മരണക്കായി സൗജന്യമായി സ്ഥലം നല്‍കി ജാഫര്‍ മാതൃകയായി. പത്ത് സെന്‍റ് സ്ഥലമാണ് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിന് വിട്ടുനല്‍കിയത്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന കോറോം ടൗണിലെ പാലേരി റോഡിലെ ഭൂമിയാണ് വിട്ടുനല്‍കിയത്. ദീര്‍ഘകാലമായി സൗദിയില്‍ ജോലി ചെയ്തുവരുന്ന കോരന്‍കുന്നന്‍ ജാഫറാണ് പ്രദേശത്തിന്‍െറ വികസനം മോഹിച്ച് ഭൂമിവിട്ടുനല്‍കുന്നത്. തൊണ്ടര്‍നാടിന് പുതുതായി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസെന്നത് ദീര്‍ഘകാലമായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു. ഇത് അംഗീകരിച്ചു കിട്ടിയപ്പോള്‍ അനുയോജ്യമായ സ്ഥലം കണ്ടത്തെുകയെന്നത് നാട്ടുകാരുടെ കൂടി ഉത്തരവാദിത്തമായി മാറി. ഈ സാഹചര്യത്തിലാണ് പൊതു ആവശ്യത്തിന് പിതാവ് അമ്മദ് ഹാജിയുടെ സ്മരണാര്‍ഥം സൗജന്യമായി സ്ഥലം നല്‍കാന്‍ ജാഫര്‍ മുന്നോട്ടുവന്നത്. പൊതുവിപണിയില്‍ പത്ത് ലക്ഷത്തോളം വിലവരുന്ന ഭൂമിയാണ് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി സൗദിയിലെ ജിദ്ദയില്‍ ജോലി ചെയ്തുവരുന്ന ജാഫര്‍ സര്‍ക്കാറിന് കൈമാറുന്നത്. കോറോം ടൗണിലത്തെുന്നവര്‍ക്ക് എളുപ്പത്തിലത്തെിച്ചേരാന്‍ കഴിയുന്ന ഈ ഭൂമിയുടെ രേഖ സെക്ഷന്‍ ഓഫിസ് ഉദ്ഘാടനത്തിനായത്തെുന്ന വൈദ്യുതി വകുപ്പ് മന്ത്രിക്ക് തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ ജാഫര്‍ കൈമാറും. പുതിയ കെട്ടിടത്തിന്‍െറ പണി പൂര്‍ത്തിയാവുന്നത് വരെ വാടകയൊന്നുമില്ലാതെ ഓഫിസ് പ്രവര്‍ത്തിക്കാന്‍ ടൗണില്‍ കെട്ടിടം നല്‍കിയിരിക്കുന്നത് അത്തിലന്‍ സുബൈറാണ്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് സെക്ഷന്‍ ഓഫിസിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.