പുല്‍പള്ളി: വൈ.എം.സി.എ വയനാട് സബ് റീജിയന്‍െറ ആഭിമുഖ്യത്തില്‍ ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. വിവിധ ടൗണുകളിലെ ഹോട്ടലുകളുമായി സഹകരിച്ച് വിശപ്പനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പുല്‍പള്ളിയില്‍ ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ചെയര്‍മാന്‍ പ്രഫ. ജോയ് സി. ജോര്‍ജിനും ആക്ടിങ് ജനറല്‍ കണ്‍വീനര്‍ മോഹന്‍ ജോര്‍ജിനും പുല്‍പ്പള്ളി പൗരാവലി നല്‍കിയ സ്വീകരണത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദുപ്രകാശും വൈസ് പ്രസിഡന്‍റ് കെ.ജെ. പോളും ഹാരാര്‍പ്പണം നടത്തി. ഗ്രീന്‍ വയനാട് പദ്ധതിയോട് ചേര്‍ന്ന് മുറ്റത്തൊരു കശുമാവ് എന്ന പദ്ധതിയുടെ ഉദ്ഘാടനവും മറ്റു നിരവധി സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സംസ്ഥാന ചെയര്‍മാന്‍ നിര്‍വഹിച്ചു. വയനാട് സബ് റീജിയന്‍ ചെയര്‍മാന്‍ മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. ഒ.പി. ജോഷി, പ്രഫ. തര്യത്, ശ്രീമതി വല്‍സാ ചാക്കോ, അഡ്വ. ജോര്‍ജ് വാത്തുപറമ്പില്‍, എന്‍.വി. ജോര്‍ജ്, പി.വി. സെബാസ്റ്റ്യന്‍, വര്‍ഗീസ് മുരിയന്‍കാവില്‍ എന്നിവര്‍ സംസാരിച്ചു. ബിജു തിണ്ടിയത്ത് സ്വാഗതവും പ്രകാശ് സിറിയക് നന്ദിയും രേഖപ്പെടുത്തി. ടി.എം. ഷാജി, സജി കൊല്ലറാത്ത്, വി.ജെ. ജോര്‍ജ്, ഒ.എം. തോമസ്, സജി തുരുത്തിമറ്റം, വില്‍സണ്‍ തേവര്‍കാട്ടില്‍, ജോജോ മുണ്ടോക്കുഴിയില്‍, ഷാജി മുത്തുമാംകുഴിയില്‍, എബി പൂക്കൊമ്പില്‍, ബിജു അരീക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.