കല്‍പറ്റ: ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിനായി നടപ്പാക്കിയ ‘ആശിക്കും ഭൂമി ആദിവാസിക്ക്’ പദ്ധതിയില്‍ നടത്തിയ തട്ടിപ്പ് സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അരിവാള്‍ രോഗികള്‍ക്കുള്ള ഭൂമിയെടുപ്പ് സംബന്ധിച്ചും അന്വേഷിക്കണം. യു.ഡി.എഫ് സര്‍ക്കാറിന്‍െറ പദ്ധതികളില്‍ കോടികളുടെ അഴിമതിയാണ് നടത്തിയത്. കോണ്‍ഗ്രസിന്‍െറ പ്രാദേശിക, ജില്ലാ നേതാക്കളും ഉദ്യോഗസ്ഥ ലോബിയും ഇതില്‍ പങ്കാളികളാണ്. കോടികള്‍ ഇതിലൂടെ സംഘം കൈക്കലാക്കിയപ്പോള്‍ വഞ്ചിക്കപ്പെട്ടത് ജില്ലയിലെ ആദിവാസികളാണ്. തുച്ഛമായ വിലക്ക് വാസയോഗ്യമല്ലാത്ത ഭൂമി വാങ്ങിക്കൂട്ടി വന്‍തുകക്ക് സര്‍ക്കാറിലേക്ക് നല്‍കുകയാണ് പലയിടത്തും ചെയ്തത്. ഇതിന് പുറമെ സ്ഥലമുടമകളോട് കുറഞ്ഞവില പറഞ്ഞുറപ്പിച്ച് ഇരട്ടിയിലേറെ തുക സര്‍ക്കാറില്‍നിന്ന് തട്ടിയെടുക്കുകയും ചെയ്തു. വന്യമൃഗശല്യം രൂക്ഷമായ ഭൂമിയടക്കം ആദിവാസികളുടെ തലയില്‍ കെട്ടിവെച്ചു. ട്രൈബല്‍-റവന്യൂ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ പദ്ധതി അട്ടിമറിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത്. രേഖകള്‍ക്ക് പുറത്ത് അന്വേഷണം വ്യാപിപ്പിക്കണമെന്നും സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.