ദേശീയ അധ്യാപക ദിനാഘോഷം: ജില്ലാതല ആഘോഷം മുട്ടില്‍ സ്കൂളില്‍

കല്‍പ്പറ്റ: ദേശീയ അധ്യാപക ദിനാഘോഷം സെപ്റ്റംബര്‍ അഞ്ചിന് സംസ്ഥാനത്ത് വിപുലമായി നടക്കും. സംസ്ഥാനതലം, ജില്ലാതലം, സ്കൂള്‍തലത്തിലും സമുചിതമായി ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ആഘോഷം തിരുവനന്തപുരം മണക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അട്ടക്കുളങ്ങര ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണ് നടക്കുക. ദിനാഘോഷത്തിന്‍െറ ഭാഗമായി കുട്ടികളുടെ കലാപരിപാടികള്‍, മുന്‍കാല അധ്യാപകരെ ആദരിക്കല്‍, ഇവരുടെ സേവനം ഉപയോഗപ്പെടുത്തി കുട്ടികള്‍ക്ക് ക്ളാസ് എടുക്കല്‍, അധ്യാപകര്‍ക്കായി വിവിധ മത്സരങ്ങള്‍, ടി.ടി.ഐ, പി.പി.ടി.ടി.ഐ കലോത്സവങ്ങള്‍, അധ്യാപക സമാദരണം, ഗുരുസാഗരം, കുട്ടികളുടെ ക്ളാസ് എന്നിവ നടക്കും. ജില്ലാതല അധ്യാപക ദിനാഘോഷം മുട്ടില്‍ വയനാട് ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിവിധ പരിപാടികളോടെ നടക്കും. ഇതിന്‍െറ ഭാഗമായി ജില്ലാതലത്തില്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച മത്സരങ്ങള്‍, വിജയികള്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തില്‍: കവിതാലാപനം ഷിബി മാത്യു (ജി.എച്ച്.എസ്.എസ് ആറാട്ടുതറ), ടി.കെ. സതിദേവി (ജി.എല്‍.പി.എസ് മക്കിമല), കെ. മുഹമ്മദ് അലി (ജി.എച്ച്.എസ്.എസ് തരുവണ), ഷമീല നുസ്റത്ത് (വയനാട് ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുട്ടില്‍) പ്രസംഗം-മലയാളം കെ. മുഹമ്മദ് അലി (ജി.എച്ച്.എസ്.എസ് തരുവണ), അലിഅക്ബര്‍ (ജി.യു.പി.എസ് സുഗന്ധഗിരി), കെ.സി. ബിഷര്‍ (വയനാട് ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുട്ടില്‍) ലളിതഗാനം പി.എന്‍. ധന്യ (എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കല്‍പ്പറ്റ), ടി.കെ. സതിദേവി (ജി.എല്‍.പി.എസ് മക്കിമല), വി.ടി. സന്തോഷ്കുമാര്‍ (ജി.എച്ച്.എസ് തൃക്കൈപ്പറ്റ), ശിഘആനന്ദ് (വയനാട് ഓര്‍ഫനേജ് യു.പി സ്കൂള്‍ മുട്ടില്‍) കവിയരങ്ങ് സി.വി. ഉഷ (എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കല്‍പ്പറ്റ), അലി കെ. മുഹമ്മദ് (ജി.എച്ച്.എസ്.എസ് തരുവണ), എം.പി. മുസ്തഫ (വയനാട് ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുട്ടില്‍) പ്രസംഗം-ഇംഗ്ളീഷ് ഷിഹാബ് (വയനാട് ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുട്ടില്‍), എം.പി. മുസ്തഫ (വയനാട് ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുട്ടില്‍), എം.ജെ. ബിനോ (ജി.വി.എച്ച്.എസ്.എസ് അമ്പലവയല്‍)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.