മീനങ്ങാടി പൊതുഗ്രന്ഥാലയം രാവിലെ തുറക്കാന്‍ നടപടിയായില്ല

മീനങ്ങാടി: പഞ്ചായത്തിന്‍െറ പൊതുഗ്രന്ഥാലയം രാവിലെ തുറക്കാന്‍ നടപടിയാവാത്തത് വായനക്കാരെ നിരാശയിലാക്കുന്നു. രാവിലെ മുതല്‍ പത്രം വായിക്കാനുള്ള സൗകര്യമെങ്കിലും ഒരുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ടൗണിന്‍െറ ഹൃദയഭാഗത്തുള്ള പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സ് കെട്ടിടത്തിലാണ് കുപ്പത്തോട് ബാലകൃഷണന്‍ നായര്‍ സ്മാരക സംസ്കാരിക നിലയവും വായനശാലയുമുള്ളത്. കെട്ടിടത്തിന്‍െറ ഒന്നാം നിലയില്‍ ലക്ഷങ്ങള്‍ മുടക്കി വിപുലമായ സൗകര്യങ്ങളാണ് ഗ്രന്ഥാലയത്തിനായി ഒരുക്കിയിട്ടുള്ളത്. വായന ഹാള്‍, ടെലിവിഷന്‍ കാണാനുള്ള മുറി, റഫറന്‍സ് പുസ്തക ശേഖരം എന്നിവയൊക്കെയുണ്ട്. മുമ്പ് പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള കെട്ടിടത്തിലായിരുന്നു. പ്രവര്‍ത്തനം വിപുലമാക്കുന്നതിന്‍െറ ഭാഗമായാണ് പഴയ പഞ്ചായത്തോഫിസ് കെട്ടിടത്തിലേക്ക് മാറ്റിയത്. പത്തിലേറെ പത്രങ്ങളും അതിലേറെ ആനുകാലികങ്ങളും ഇവിടെ എത്തുന്നുണ്ട്. എന്നാല്‍, വായനക്കാര്‍ കാര്യമായില്ല. വൈകീട്ട് മൂന്ന് മണിക്ക് തുറന്ന് ഏഴ് മണിക്ക് മുമ്പ് അടക്കാറാണ് പതിവ്. ഈ സമയത്താണ് പത്രങ്ങളും മറ്റും വായിക്കാനുള്ള അവസരമുള്ളൂ. രാവിലെ മുതല്‍ തുറക്കണമെങ്കില്‍ മുഴുസമയ ലൈബ്രേറിയന്‍ വേണമെന്നാണ് രണ്ടുവര്‍ഷം മുമ്പ് പഞ്ചായത്ത് ഭരണാധികാരികള്‍ പറഞ്ഞത്. രാവിലെ മുതല്‍ പത്രങ്ങള്‍ വായിക്കാനുള്ള സജ്ജീകരണം ഉടന്‍ ഒരുക്കുമെന്നും അന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ഒന്നും നടന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.