കല്‍പറ്റ/സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ കരുത്തനായ നേതാവിന്‍െറ ആകസ്മിക വിയോഗം വയനാട്ടില്‍ സി.പി.എമ്മിന് കനത്ത ആഘാതമായി. പിന്നാക്ക ജില്ലയില്‍ ആദിവാസികളെയും തൊഴിലാളികളെയുമടക്കം സി.പി.എമ്മിന് കീഴില്‍ അണിനിരത്താന്‍ ഏറെ ത്യാഗംചെയ്ത നേതാവായിരുന്നു ശനിയാഴ്ച നിര്യാതനായ ജില്ലാ സെക്രട്ടറി സി. ഭാസ്കരന്‍. പാര്‍ട്ടിയുടെ ശൈശവകാലഘട്ടത്തില്‍ താഴത്തെട്ടില്‍ ചിതറിക്കിടന്ന തൊഴിലാളികളെ കൂട്ടുപിടിച്ച് സാമൂഹിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ ശ്രമിച്ചവരില്‍ മുന്‍നിര പോരാളിയായിരുന്നു ഭാസ്കരന്‍. 70കളില്‍ ജില്ലയിലത്തെിയ അദ്ദേഹം അസംഘടിത ചൂഷണവിധേയരായ ആളുകളുടെ ഇടയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. വിവിധ തൊഴിലാളിസംഘടനകളെ കെട്ടിപ്പടുക്കുന്നതിലും ഊട്ടിയുറപ്പിക്കുന്നതിലും വിയര്‍പ്പൊഴുക്കി. കോഴിക്കോട്ടുനിന്ന് ഉച്ചയോടെയാണ് മൃതദേഹം ജില്ലാ ആസ്ഥാനമായ കല്‍പറ്റയിലത്തെിച്ചത്. ജില്ലാ കമ്മിറ്റി ഓഫിസായ എ.കെ.ജി ഭവനില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകളാണത്തെിയത്. മന്ത്രി ടി.പി. രാമകൃഷ്ണന്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ്, എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു, എ. പ്രദീപ് കുമാര്‍, മുന്‍മന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.കെ. ദിവാകരന്‍ തുടങ്ങിയ നേതാക്കള്‍ അന്തിമോപചാരമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സഖാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളത്തെി. ട്രേഡ് യൂനിയന്‍ നേതാവെന്ന നിലയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ബത്തേരിയില്‍ മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് മൃത¤േദഹം പൊതുദര്‍ശനത്തിനുവെച്ചത്. വിപ്ളവ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രവര്‍ത്തകര്‍ മൃതദേഹം ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.