പാര്‍ലമെന്‍റ് സബ് കമ്മിറ്റി കൂനൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു

ഗൂഡല്ലൂര്‍: പാര്‍ലമെന്‍റ് സബ് കമ്മിറ്റി ചെയര്‍മാനും മുന്‍ റെയില്‍വേ മന്ത്രിയുമായ ദിനേശ് ത്രിപാഠിയുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റി കൂനൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. മൂന്ന് എം.പിമാരും 24 അധികാരികളുമടങ്ങിയ സംഘമാണ് കൂനൂരിലത്തെിയത്. റെയില്‍വേ സ്റ്റേഷനില്‍ നടത്തുന്ന വികസന പ്രവൃത്തികള്‍, ഫര്‍ണസ് ഓയില്‍ എന്‍ജിന്‍ പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് ആരാഞ്ഞു. പര്‍വത റെയില്‍ പ്രവര്‍ത്തനത്തെക്കുറിച്ചും ചര്‍ച്ച നടത്തി. പാരമ്പര്യ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ പര്‍വത റെയിലിനെ സംരക്ഷിക്കാന്‍ നടപടിയെടുക്കുന്നതായി കമ്മിറ്റി അറിയിച്ചു. ടൂറിസ്്റ്റുകളുടെയും മറ്റു യാത്രക്കാരുടെയും ആവശ്യം പരിഗണിച്ച് കൂനൂര്‍-മേട്ടുപാളയം പാതയില്‍ കൂടുതല്‍ ബോഗി ഘടിപ്പിക്കുന്ന കാര്യം റെയില്‍വേ വകുപ്പിന് സമര്‍പ്പിക്കും. അതേസമയം, സീസണ്‍ സമയത്ത് മേട്ടുപാളയത്തുനിന്ന് സ്പെഷല്‍ ട്രെയിന്‍ സര്‍വിസ് വേണമെന്നത് നടപ്പാക്കാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. ഈ പാതയില്‍ വന്യമൃഗങ്ങളുടെ സഞ്ചാരം വര്‍ധിച്ച സാഹചര്യത്തിലാണിത്. പര്‍വത റെയിലിന്‍െറ എല്ലാ എന്‍ജിനും പ്രവര്‍ത്തനക്ഷമമാക്കാന്‍ നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.