‘കെട്ടിനാട്ടി’ പുതുപരീക്ഷണവുമായി കര്‍ഷകര്‍

മാനന്തവാടി: നെല്‍വയലുകളില്‍ പുതുപരീക്ഷണവുമായി കര്‍ഷകര്‍. വയലേലകളില്‍ ‘കെട്ടിനാട്ടി’ ജൈവ നെല്‍കൃഷി പയറ്റിനോക്കാന്‍ കച്ചമുറുക്കുകയാണ് ജില്ലയിലെ ചില കര്‍ഷകര്‍. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉല്‍പാദനം എന്നതാണ് കെട്ടിനാട്ടിയുടെ പ്രത്യേകതയെന്ന് ഈ രംഗത്ത് വിജയഗാഥ രചിച്ചവര്‍ അവകാശപ്പെടുന്നു. കൃഷി വകുപ്പ് ജില്ലയില്‍ നടപ്പാക്കിവരുന്ന ലീഡ്സ് വിജ്ഞാന വ്യാപന പദ്ധതിയിലെ കര്‍ഷക പരിശീലന പരിപാടിയിലൂടെയാണ് സമ്പൂര്‍ണ ജൈവ നെല്‍കൃഷിയായ കെട്ടിനാട്ടി കര്‍ഷകരിലത്തെിക്കുന്നത്. സാധാരണയായി നെല്‍വിത്ത് വയലില്‍ പാകി മുളപ്പിച്ച് ഞാറാക്കി പറിച്ചുനടുന്നതിന് പകരം ചാണക സ്ളെറി, കുളിര്‍മാവിന്‍െറ പശ, വാം അസോസ് പൈറ്റില്ലം, സ്യൂഡോമോണസ് തുടങ്ങിയവ ചേര്‍ത്ത് മിശ്രിതമുണ്ടാക്കി പ്രത്യേകം രൂപകല്‍പന ചെയ്ത ഡൈയിലൂടെ വിത്ത് മിശ്രിതത്തില്‍ പൊതിഞ്ഞ് ഗോളാകൃതിയിലാക്കി മുളപ്പിച്ചെടുക്കുന്നതാണ് രീതി. ഏതാനും ദിവസംകൊണ്ടുതന്നെ മുളക്കുന്ന വിത്ത് 20x20 സെന്‍റിമീറ്റര്‍ അകലത്തില്‍ പാടത്ത് നടുന്നതും പ്രത്യേക രീതിയിലായിരിക്കും. മുളയുടെ തുടക്കത്തില്‍തന്നെ ആവശ്യമായ എല്ലാ വളങ്ങളും ലഭിക്കുന്നതിനാല്‍ എളുപ്പത്തില്‍ കളനിയന്ത്രണവും കീടനിയന്ത്രണവും സാധ്യമാകുമെന്നാണ് പറയുന്നത്. അമ്പലവയല്‍ സ്വദേശി കുന്നേല്‍ അജി തോമസാണ് ആദ്യമായി ഈ രീതി കണ്ടത്തെി കൃഷിയിറക്കി വിജയംകണ്ടത്. തൃശ്ശിലേരിയിലെ ചില കര്‍ഷകരും ഇത് അവലംബിച്ച് മുന്‍വര്‍ഷം കൃഷി നടത്തിയിരുന്നു. തിരുനെല്ലി കൃഷിഭവന് കീഴിലുള്ള അരീക്കര പാടശേഖരസമിതിക്കുവേണ്ടി നടത്തിയ കെട്ടിനാട്ടി കൃഷി പരിശീലന പരിപാടിയില്‍ ജോണ്‍സണ്‍ ഓലിയാപ്പം, അജി തോമസ് എന്നിവര്‍ ചേര്‍ന്ന് കൃഷിരീതി പരിചയപ്പെടുത്തി. ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ കെ. ആശ, കൃഷി ഓഫിസര്‍ സി. ഗുണശേഖരന്‍, പി.കെ. സുഭാഷി, പി. സിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.