ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്‍െറ അഭാവം ജലസുരക്ഷക്ക് ഭീഷണി

കല്‍പറ്റ: ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്‍െറ അഭാവം ജലസുരക്ഷക്ക് ഭീഷണിയാണെന്ന് പരിഷത്ത് സംസ്ഥാന പരിസ്ഥിതി കണ്‍വീനര്‍ ടി.പി. ശ്രീശങ്കര്‍ പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത് വൈത്തിരിയില്‍ സംഘടിപ്പിച്ച ‘ജലസുരക്ഷ, ജീവസുരക്ഷ’ കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ശരാശരിയുടെ മൂന്നിരട്ടി മഴ ലഭിക്കുന്ന കേരളം ജലലഭ്യതയിലും അതിന്‍െറ ഗുണനിലവാരത്തിലും വലിയതോതില്‍ ഭീഷണി നേരിടുന്നുണ്ട്. വനനശീകരണവും ചെങ്കല്‍ കുന്നുകള്‍ ഇടിച്ചുനിരത്തുന്നതും തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതി കുറയുന്നതും കാരണങ്ങളാണ്. ബയോമെഡിക്കല്‍ മാലിന്യവും ഇലക്ട്രോണിക് മാലിന്യവും അലക്ഷ്യമായും അശ്രദ്ധമായും തള്ളുന്നത് ജലസുരക്ഷക്ക് ഭീഷണിയാണ്. മെര്‍ക്കുറി, ലെഡ്, ആഴ്സനിക്, കാഡ്മിയം, കീടനാശിനി എന്നിവ ജലത്തില്‍ കലരുന്നത് മാരകമായ അസുഖങ്ങള്‍ ക്ഷണിച്ചു വരുത്തും. ജലം ഉപയോഗിച്ചുള്ള വിനോദ പാര്‍ക്കുകള്‍ കര്‍ശനമായി നിയന്ത്രിക്കണം. കുടിവെള്ളം മനുഷ്യാവകാശമായി അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക പരിസര സമിതി രൂപവത്കരണത്തിന്‍െറയും കാമ്പയിന്‍െറയും സംസ്ഥാനതല ഉദ്ഘാടനം വൈത്തിരിയില്‍ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എ. ദേവകി നിര്‍വഹിച്ചു. സംസ്ഥാനത്തെ 14 ജില്ലകളുടെയും പേരില്‍ വൈത്തിരിയില്‍ വളര്‍ത്തുന്ന വൃക്ഷങ്ങളുടെ തൈ വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് യു.സി. ഗോപിക്ക് നല്‍കി നിര്‍വഹിച്ചു. എം.വി. ബാബു അധ്യക്ഷത വഹിച്ചു. പ്രഫ. തോമസ് തേവര, പ്രഫ. കെ. ബാലഗോപാലന്‍, സുമ വിഷ്ണുദാസ്, പി. സുരേഷ് ബാബു, കെ.വി. ദിവാകരന്‍, എന്‍.ഒ. ദേവസ്യ എന്നിവര്‍ സംസാരിച്ചു. ജില്ലാ പരിസര വിഷയ സമിതി കണ്‍വീനര്‍ പി. അനില്‍കുമാര്‍ സ്വാഗതവും പരിഷത്ത് യൂനിറ്റ് സെക്രട്ടറി ആര്‍. രവിചന്ദ്രന്‍ നന്ദിയും പറഞ്ഞു.വൈത്തിരി പഞ്ചായത്ത് പരിസര സമിതി ഭാരവാഹികള്‍: എം.വി. ബാബു (ചെയര്‍), കെ.എസ്. അജിത (വൈ. ചെയര്‍), ടി.ജെ. ഡാനിയല്‍ (കണ്‍), പി.കെ. രാജന്‍ (ജോ. കണ്‍), മുഹമ്മദാലി (ജോ. കണ്‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.