പുത്തൂര്‍വയല്‍, കോട്ടവയല്‍ പ്രദേശങ്ങള്‍ കല്‍പറ്റ വില്ളേജില്‍ ഉള്‍പ്പെടുത്തണം

കല്‍പറ്റ: കല്‍പറ്റ മുനിസിപ്പാലിറ്റി, മേപ്പാടി പഞ്ചായത്ത് എന്നിവയുടെ അതിര്‍ത്തി പ്രദേശങ്ങളായ പുത്തൂര്‍വയല്‍, കോട്ടവയല്‍ പ്രദേശങ്ങള്‍ കല്‍പറ്റ വില്ളേജ് ഓഫിസ് പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു. നിലവില്‍ തൃക്കൈപ്പറ്റ വില്ളേജിലാണ് ഈ പ്രദേശം. ഇവിടത്തുകാര്‍ക്ക് കല്‍പറ്റ, മുട്ടില്‍ വഴി 20 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം വില്ളേജ് ഓഫിസിലത്തൊന്‍. പുത്തൂര്‍വയല്‍ മുതല്‍ പാലവയല്‍ വരെയുള്ള പ്രദേശങ്ങള്‍ കല്‍പറ്റ, കോട്ടപ്പടി വില്ളേജ് ഓഫിസുകളുടെ പരിധിയിലേക്ക് മാറ്റണമെന്നു നിര്‍ദേശിച്ച് ആറു വര്‍ഷം മുമ്പ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. വില്ളേജ് മാറ്റണമെന്ന ആവശ്യത്തെ തുടര്‍ന്ന് വൈത്തിരി തഹസില്‍ദാര്‍ സ്ഥലം പരിശോധിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ 2010 മാര്‍ച്ച് രണ്ടിന് അന്നത്തെ കലക്ടര്‍ സംസ്ഥാന ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് ശിപാര്‍ശക്കത്ത് നല്‍കി. ഈ റിപ്പോര്‍ട്ട് റവന്യൂ വകുപ്പ് പരിഗണിക്കുന്നില്ളെന്നാണ് പ്രദേശവാസികളുടെ പരാതി. കല്‍പറ്റ മുനിസിപ്പാലിറ്റിയിലെ പുത്തൂര്‍വയല്‍ പ്രദേശത്തിന്‍െറ ഒരു ഭാഗം കോട്ടപ്പടി വില്ളേജിലും മറ്റൊരു ഭാഗം തൃക്കൈപ്പറ്റ വില്ളേജിലുമാണ് ഉള്‍പ്പെടുന്നത്. മേപ്പാടി പഞ്ചായത്തിന്‍െറ 22ാം വാര്‍ഡ് പൂര്‍ണമായും 21ാം വാര്‍ഡിന്‍െറ കുറച്ച് ഭാഗവും തൃക്കൈപ്പറ്റ വില്ളേജ് പരിധിയിലാണ്. തൃക്കൈപ്പറ്റ വില്ളേജിലെ പുത്തൂര്‍വയല്‍, കോട്ടവയല്‍, മാനിവയല്‍, അങ്ങാടിക്കുന്ന്, ചുങ്കത്തറ തുടങ്ങിയ പ്രദേശങ്ങള്‍ കല്‍പറ്റ വില്ളേജ് ഓഫിസിനു കീഴിലേക്ക് മാറ്റണമെന്നാണ് കലക്ടറുടെ ശിപാര്‍ശക്കത്തില്‍ വ്യക്തമാക്കുന്നത്. ഈ പ്രദേശങ്ങളില്‍നിന്ന് മൂന്നു മുതല്‍ അഞ്ചു കിലോമീറ്റര്‍ വരെ മാത്രമാണ് കല്‍പറ്റയിലേക്കുള്ള ദൂരം. മറ്റു പ്രദേശങ്ങള്‍ തൃക്കൈപ്പറ്റയില്‍നിന്ന് മാറ്റി കോട്ടപ്പടി വില്ളേജ് പരിധിയിലാക്കണമെന്നും നിര്‍ദേശിക്കുന്നു. ഭൂമി സംബന്ധിച്ച രേഖകള്‍ക്കും കൈവശ-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റുമായി വില്ളേജ് ഓഫിസിലത്തൊന്‍ ബുദ്ധിമുട്ടുകയാണ് പ്രദേശത്തെ ജനങ്ങള്‍. അതോടൊപ്പം കൈവശ സര്‍ട്ടിഫിക്കറ്റിനും മറ്റും സ്ഥലം പരിശോധിക്കാന്‍ തൃക്കൈപ്പറ്റയില്‍നിന്ന് എത്തുന്ന ഉദ്യോഗസ്ഥരും ബുദ്ധിമുട്ടുന്നു. സ്ഥലം പരിശോധിച്ച് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്കെല്ലാം കാലതാമസം നേരിടുന്നതായും പ്രദേശവാസികള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.