ബത്തേരി ബ്ളോക് പഞ്ചായത്തിന്‍െറ 98 പദ്ധതികള്‍ക്ക് അംഗീകാരം

സുല്‍ത്താന്‍ ബത്തേരി: ബ്ളോക് പഞ്ചായത്തിന്‍െറ 12.27 കോടി ചെലവുവരുന്ന 98 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 24 സ്പില്‍ഓവര്‍ പ്രോജക്ടുകളും 74 പുതിയ പദ്ധതികളും അംഗീകാരം ലഭിച്ചവയില്‍ ഉള്‍പ്പെടും. പൊതുവിഭാഗ പദ്ധതികള്‍ക്ക് 5.99 കോടിയും പ്രത്യേക ഘടക പദ്ധതിയില്‍ 53 ലക്ഷവും പട്ടികവര്‍ഗ ഉപപദ്ധതികള്‍ക്ക് 5.73 കോടിയുമാണ് അടങ്കല്‍ തുക. പദ്ധതി സമര്‍പ്പിക്കേണ്ട അവസാന തീയതിയായ 2016 ആഗസ്റ്റ് 20നകം ജില്ലയില്‍നിന്ന് പദ്ധതി സമര്‍പ്പിച്ച ഏക തദ്ദേശ സ്വയംഭരണ സ്ഥാപനം സുല്‍ത്താന്‍ ബത്തേരി ബ്ളോക് പഞ്ചായത്ത് മാത്രമാണ്. സുല്‍ത്താന്‍ ബത്തേരി നഗരസഭ ആഗസ്റ്റ് 22നും എടവക ഗ്രാമപഞ്ചായത്ത് 23ന് രാവിലെയുമാണ് പദ്ധതി സമര്‍പ്പിച്ചത്. ഈ പദ്ധതികള്‍ പരിശോധിച്ചശേഷം അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. 195 സ്പില്‍ഓവര്‍ പ്രോജക്ടുകളും 408 പുതിയ പദ്ധതികളുമുള്‍പ്പെടെ 31.72 കോടിയുടെ 603 പദ്ധതികളാണ് സമര്‍പ്പിച്ചത്. പൊതുവിഭാഗ പദ്ധതിയില്‍ 28.32 കോടിയും പ്രത്യേക ഘടകപദ്ധതിയില്‍ 67.6 ലക്ഷവും പട്ടികവര്‍ഗ പദ്ധതിയില്‍ 2.73 കോടി രൂപയുമാണ് അടങ്കല്‍ തുക. എടവക ഗ്രാമപഞ്ചായത്ത് പുതിയ 151 പദ്ധതികളും 20 സ്പില്‍ഓവര്‍ പദ്ധതികളുമുള്‍പ്പെടെ 171 പദ്ധതികളാണ് സമര്‍പ്പിച്ചത്. പൊതുവിഭാഗത്തിന് 6.19 കോടിയും പ്രത്യേക ഘടകപദ്ധതിയില്‍ 10.5 ലക്ഷവും പട്ടികവര്‍ഗ ഉപപദ്ധതികള്‍ക്ക് 1.47 കോടിയും ഉള്‍പ്പെടെ 7.77 കോടിയാണ് അടങ്കല്‍ തുക. മാനന്തവാടി നഗരസഭയുടെ 2016-17 വര്‍ഷത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷന്‍ പ്ളാനും ആസൂത്രണ സമിതി അംഗീകരിച്ചു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ച പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങളില്‍ പത്തിനം പ്രവൃത്തികളില്‍ ജലസംരക്ഷണവും മഴവെള്ള കൊയ്ത്തും എന്നതില്‍ 385 പ്രവൃത്തികളും വരള്‍ച്ച തടയുന്നതിന് 60ഉം മൈക്രോ ഇറിഗേഷന്‍ പ്രവൃത്തികളില്‍ 85ഉം എസ്.സിഎസ്.ടി. വിഭാഗങ്ങളുടെ ഭൂമിയില്‍ ജലസേചന പ്രവൃത്തികളില്‍ 79ഉം പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണത്തിന് 334ഉം ഭൂവികസന പ്രവൃത്തികളില്‍ 63ഉം കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ 291ഉം കോളനി നവീകരണത്തില്‍ 169ഉം മാലിന്യം നീക്കംചെയ്യല്‍ പ്രവൃത്തിയില്‍ 46ഉം ഉള്‍പ്പെടെ 12.74 ലക്ഷം പ്രവൃത്തിദിനങ്ങള്‍ക്കായി 29.17 കോടി രൂപ അവിദഗ്ധ തൊഴിലാളികളുടെ വേതനവും 19.45 കോടി രൂപ സാധന സാമഗ്രികള്‍ക്കായും വകയിരുത്തിയിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. കലക്ടര്‍ ബി.എസ്. തിരുമേനി, ജില്ലാ പ്ളാനിങ് ഓഫിസര്‍ എസ്.ആര്‍. സനല്‍കുമാര്‍, സുല്‍ത്താന്‍ ബത്തേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ലതാ ശശി, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉഷാ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.