ആദിവാസികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്

ഗൂഡല്ലൂര്‍: നീലഗിരി ജില്ലാ ഭരണക്കൂടം, റെഡ്ക്രോസ്, നീലഗിരിയിലെ ആദിവാസി സന്നദ്ധ സംഘടനകളായ സി.ടി.ആര്‍.ഡി, നോവ, അക്കാര്‍ഡ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കിലെ ആദിവാസികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗൂഡല്ലൂര്‍ മോണിങ് സ്റ്റാര്‍ സ്കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ് കലക്ടര്‍ ഡോ. പി. ശങ്കര്‍ ഉദ്ഘാടനം ചെയ്തു. എം.പിമാരായ കെ.ആര്‍. അര്‍ജുനന്‍, സി. ഗോപാലകൃഷ്ണന്‍, ആവിന്‍ വൈസ് ചെയര്‍മാന്‍ എ. മില്ലര്‍, അമ്മാ പേരവൈ നീലഗിരി ജില്ലാ സെക്രട്ടറി എസ്. കലൈശെല്‍വന്‍, കൂനൂര്‍ എം.എല്‍.എ ശാന്തിരാമു, ഡി.ആര്‍.ഒ ഭാസ്കരപാണ്ഡ്യന്‍, എസ്.പി മുരളീരംഭ, എല്‍. പത്മനാഭന്‍, രാജാതങ്കവേല്‍, അനൂപ്ഖാന്‍, രാമമൂര്‍ത്തി, അഡ്വ. ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടായിരത്തോളം ആദിവാസികള്‍ ക്യാമ്പിലത്തെി. 60 പേരടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമായിരുന്നു ക്യാമ്പ് നയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.