പുല്‍പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്കായി നിര്‍മിക്കുന്ന ട്രൈബല്‍ ഹോസ്റ്റലിന്‍െറ നിര്‍മാണം അനന്തമായി നീളുന്നു. പെരിക്കല്ലൂരില്‍ മൂന്നുവര്‍ഷം മുമ്പാണ് കെട്ടിടം പണി ആരംഭിച്ചത്. കെട്ടിടം നിര്‍മിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലം വാങ്ങിയിരുന്നു. മുന്‍ പട്ടികവര്‍ഗ ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മിയാണ് തറക്കല്ലിട്ടത്. അരക്കോടിയോളം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍, തുടങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പണി ഇഴഞ്ഞുനീങ്ങുകയാണ്. മുള്ളന്‍കൊല്ലിയില്‍ അടച്ചുപൂട്ടിയ തീയറ്റര്‍ കെട്ടിടത്തിലാണ് ട്രൈബല്‍ ഹോസ്റ്റല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 69 ആണ്‍കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. വിശാലമായ ഹാളിലാണ് കുട്ടികളുടെ പഠനവും ഉറക്കവും ഭക്ഷണം പാകം ചെയ്യലുമെല്ലാം. തുണികള്‍ അലക്കി ഉണക്കുന്നതും ഇതിനകത്തുതന്നെ. ടോയ്ലറ്റ് സൗകര്യങ്ങളും തീരെക്കുറവ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കുട്ടികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കെട്ടിടം പണി വൈകുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആദിവാസി ക്ഷേമത്തിന് കോടികള്‍ ചെലവഴിക്കുന്ന നാട്ടിലാണ് ഈ ഹോസ്റ്റല്‍ പരാധീനതകള്‍ക്ക് നടുവില്‍ കറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.