ബംഗളൂരുവിലേക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്

കല്‍പറ്റ: കോഴിക്കോട്ടുനിന്ന് ബുധനാഴ്ച രാത്രി ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ടൂറിസ്റ്റ് ബസ് കല്‍പറ്റക്കടുത്ത് മടക്കിമലയില്‍ മറിഞ്ഞ് 20 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ കോഴിക്കോട് സ്വദേശി അഭിഷേകിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 11.30ഓടെയാണ് കല്‍പക ടൂറിസ്റ്റ് ബസ് റോഡില്‍ തലകീഴായി മറിഞ്ഞത്. കോഴിക്കോട്ടുനിന്ന് രാത്രി 8.30നാണ് ബസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ കമ്പളക്കാട്ടെയും കല്‍പറ്റയിലേയും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നല്‍കിയത്. കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍നിന്നാണ് അഭിഷേകിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഓടിയത്തെിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അപകടത്തത്തെുടര്‍ന്ന് കല്‍പറ്റ- മാനന്തവാടി റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.