കല്‍പറ്റ: കാഞ്ഞിരത്തിനാല്‍ കുടുംബം വയനാട് കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കല്‍പറ്റ ബസാര്‍ പൗരസമിതി. സ്വാതന്ത്ര്യദിനത്തില്‍ സമരപ്പന്തലിനോടു ചേര്‍ന്നാണ് കല്‍പറ്റ ബസാര്‍ പൗരസമിതി നിരാഹാരസമരം സംഘടിപ്പിച്ചത്. പ്രക്ഷോഭത്തില്‍ സമൂഹത്തിന്‍െറ വിവിധ തുറകളിലുള്ളവര്‍ അണിനിരന്നു. പൗരസമിതി എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തില്‍ നടത്താറുള്ള പായസവിതരണം ഇത്തവണ ഒഴിവാക്കി. ആ തുകയും മറ്റു ഉദാരമതികളില്‍ നിന്നുള്ള സഹായവും ചേര്‍ത്ത് കാഞ്ഞിരത്തിനാല്‍ കുടുംബത്തെ സഹായിക്കാന്‍ ഫണ്ട് ശേഖരിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് അഡ്വ. പി. ചാത്തുക്കുട്ടി ഐക്യദാര്‍ഢ്യ സമരം ഉദ്ഘാടനം ചെയ്തു. പൗരസമിതി കണ്‍വീനര്‍ എന്‍.ടി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. വയനാട് ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി. ലക്ഷ്മണന്‍ മുഖ്യപ്രഭാഷണം നടത്തി. കല്‍പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എന്‍.ജെ. ഹനസ്, വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍, സി.എസ്. ധര്‍മരാജ്, ഫാര്‍മേഴ്സ് റിലീഫ് ഫോറം സംസ്ഥാന കണ്‍വീനര്‍ എന്‍.ജെ. ചാക്കോ, ടി. ഇബ്രായി, സുലോചന, ആം ആദ്മി പാര്‍ട്ടി ജില്ലാ കണ്‍വീനര്‍ അജി കൊളോണിയ, ജോസ് പുന്നക്കുഴി, കെ.എന്‍. രജീഷ്, ജേക്കബ് കുമ്പളേരി, കെ. പ്രകാശന്‍, നാണു, ജോസഫ് വളവനാല്‍, അഡ്വ. വി.എന്‍. തങ്കപ്പന്‍, ടി. സൂപ്പി, സി.പി. ഉമ്മര്‍, അഡ്വ. ജോഷി സിറിയക്, ജോര്‍ജ് കുര്യന്‍, ബിനു ജോര്‍ജ്, ജോസ് കുര്യന്‍, ബസാര്‍ പൗരസമിതി ഭാരവാഹികളായ രത്നരാജ്, പി.ജി. ആനന്ദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.സി. സുധീര്‍കുമാര്‍, പ്രകാശന്‍, കെ. മോഹനന്‍, ഷാജു ഗുരുശ്രീ, നിഷ, ജൂലി, ഷീന, സുരേഷ്ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.