സുല്‍ത്താന്‍ ബത്തേരി: മലതുരക്കലിന് അറുതിവരുത്തണമെന്ന ലക്ഷ്യത്തോടെ ജില്ലയിലെ മൂന്നു പ്രധാന സ്ഥലങ്ങളിലെ ക്വാറികളും ക്രഷറുകളും അടച്ചുപൂട്ടാനുള്ള ഉത്തരവിറക്കിയാണ് കലക്ടര്‍ കേശവേന്ദ്ര കുമാര്‍ ചുരമിറങ്ങുന്നത്. ആറാട്ടുപാറ, കൊളഗപ്പാറ, ഫാന്‍റം റോക്ക് എന്നീ സ്ഥലങ്ങളിലെ ക്വാറികളും ക്രഷറുകളും പൂട്ടാനുള്ള ഉത്തരവ് ആഗസ്റ്റ് രണ്ടു മുതല്‍ അടിയന്തര സ്വഭാവത്തോടെ നിലവില്‍ വന്നു. ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്ട് 2005 (ആക്ട് 53, 2005) സെക്ഷന്‍ 30 (2) (iii), സെക്ഷന്‍ (2) (V) പ്രകാരമാണ് നിരോധം. പരിസ്ഥിതി സന്തുലിതാവസ്ഥ തകിടംമറിക്കുന്ന രീതിയിലാണ് ഇവിടത്തെ പാറപൊട്ടിക്കല്‍. പ്രദേശവാസികള്‍ക്കും ക്വാറി വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഫാന്‍റം റോക്കിന് സമീപത്ത് നിരവധി ക്വാറികള്‍ ഇപ്പോഴും സജീവമാണ്. ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഫാന്‍റം റോക്കിന്‍െറ നിലനില്‍പിനെ തന്നെ ബാധിക്കുന്ന തരത്തിലാണ് പാറപൊട്ടിക്കല്‍ നടത്തുന്നത്. ഇതിന്‍െറ കൃത്യമായ അതിര്‍ത്തി വയനാട് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ഒരാഴ്ചക്കകം വ്യക്തമായി വേര്‍തിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇടയ്ക്കല്‍ ഗുഹക്കും പാറഖനനം ആഘാതമേല്‍പ്പിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനെതിരെ നാട്ടുകാരും നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തത്തെിയിരുന്നെങ്കിലും പാറപൊട്ടിക്കല്‍ തുടരുകയായിരുന്നു. മറ്റു ജില്ലകളിലേക്കും ഇതരസംസ്ഥാനങ്ങളിലേക്കും കല്ലും പാറയുല്‍പന്നങ്ങളും കയറ്റി അയക്കുന്നുണ്ട്. ജില്ലയില്‍ തന്നെ ഏറ്റവും വലിയ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് അമ്പലവയലിലാണ്. മുമ്പ് കലക്ടറുടെ നിര്‍ദേശത്തത്തെുടര്‍ന്ന് ആറാട്ടുപാറയിലെ ചില ക്വാറികള്‍ പൂട്ടിയിരുന്നു. കൊളഗപ്പാറയുടെ സമീപത്ത് ഇപ്പോഴും വലിയ ക്രഷറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആറാട്ടുപാറയുടെ ഒരു കിലോമീറ്റര്‍ പരിധിയിലും ഫാന്‍റം റോക്ക്, കൊളഗപ്പാറ എന്നിവയുടെ സമീപത്ത് 200 മീറ്റര്‍ പരിധിയിലുമാണ് പാറപൊട്ടിക്കുന്നത് തടഞ്ഞുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളതെന്ന് ബത്തേരി തഹസില്‍ദാര്‍ എന്‍.കെ. അബ്രഹാം പറഞ്ഞു. ജി.പി.എസ് ഉപയോഗിച്ച് അളന്നു തിട്ടപ്പെടുത്തിയാല്‍ മാത്രമേ എത്ര ക്വാറികളും ക്രഷറുകളും പൂട്ടേണ്ടി വരും എന്ന് തീരുമാനിക്കാന്‍ സാധിക്കൂ. ബത്തേരി താലൂക്കില്‍ ജി.പി.എസ് സംവിധാനം ഇല്ലാത്തതിനാല്‍ സര്‍വേ സൂപ്രണ്ടിനെക്കൊണ്ട് അളക്കാനാണ് തീരുമാനം. എത്രയും പെട്ടന്ന് അളവ് നടത്താന്‍ സര്‍വേ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീഷണിയായ ക്വാറികള്‍ അടച്ചുപൂട്ടുന്നതോടൊപ്പം പുതിയ ക്വാറികള്‍ക്ക് മേലില്‍ അനുമതി ലഭിക്കാതിരിക്കുന്നതിനുമാണ് പുതിയ ഉത്തരവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.