കല്‍പറ്റ: പിണങ്ങോട് ഹൈസ്കൂള്‍ കുന്നില്‍ വീടിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന കൂറ്റന്‍ മതില്‍ സമീപത്തെ വീട്ടുകാര്‍ക്ക് ഭീഷണിയാകുന്നതായി പരാതി. പിണങ്ങോട് ഡബ്ള്യു.എം.ഒ ഹൈസ്കൂളിനുവേണ്ടി നിര്‍മിക്കുന്ന കോമ്പൗണ്ട് മതിലാണ് സമീപത്തെ ചെറുപറമ്പത്ത് അലവിയുടെ വീടിനും ജീവനും ഭീഷണിയായത്. 25 മീറ്റര്‍ നീളത്തിലും മൂന്നര മീറ്റര്‍ ഉയരത്തിലും നിര്‍മിക്കുന്ന കരിങ്കല്‍ മതിലിന് ആവശ്യമായ ഇടത്തൂണുകളോ കോണ്‍ക്രീറ്റ് ബെല്‍റ്റുകളോ ഇല്ല. അകത്ത് മണ്ണ് നിറക്കുന്നതോടെ മതില്‍ പുറത്തേക്ക് തകര്‍ന്നുവീഴാന്‍ സാധ്യതയുണ്ട്. വീട്ടിലെ കുട്ടികള്‍ക്ക് മുറ്റത്തിറങ്ങി കളിക്കാന്‍ സാധിക്കുന്നില്ല. സമീപത്തെ വഴിയില്‍ നടക്കുന്നവര്‍ക്കും മതില്‍ ഭീഷണിയാവുകയാണ്. ഇതുസംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ക്കും സ്കൂളുമായി ബന്ധപ്പെട്ട കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. പക്ഷേ, നിര്‍മാണം തുടരുകയാണത്രെ. മഴ ശക്തമാകുന്നതോടെ മതില്‍ തകരാനുള്ള സാധ്യതയും വര്‍ധിക്കുകയാണ്. ഒരു ദുരന്തം സംഭവിക്കുംമുമ്പ് വിഷയത്തില്‍ ഇടപെടാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നാണ് ഈ കുടുംബത്തിന്‍െറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.