സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തി

സുല്‍ത്താന്‍ ബത്തേരി: പനമരം-മാനന്തവാടി റൂട്ടില്‍ ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തിവെച്ചു. കെ.എസ്.ആര്‍.ടി.സിയുടെ വരവോടെ സ്വകാര്യ ബസുകള്‍ കനത്ത നഷ്ടത്തിലാണെന്നും ഈ രീതിയില്‍ തുടര്‍ന്നുപോകാന്‍ സാധിക്കില്ളെന്നും അറിയിച്ചാണ് സര്‍വിസുകള്‍ നിര്‍ത്തിയത്. ഇതോടെ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി. ബത്തേരി ഡിപ്പോയില്‍നിന്ന് പത്തും മാനന്തവാടി ഡിപ്പോയില്‍നിന്ന് ഏഴും ബസുകളാണ് സര്‍വിസ് നടത്തിയത്. ബത്തേരി ഡിപ്പോയില്‍നിന്ന് സ്ഥിരമായി സര്‍വിസ് നടത്തിയിരുന്ന ആറു ബസുകളെ കൂടാതെ രണ്ടെണ്ണവും കല്‍പറ്റ ഡിപ്പോയില്‍നിന്ന് എത്തിച്ച രണ്ടെണ്ണവുമാണ് സര്‍വിസ് നടത്തിയത്. മാനന്തവാടി ഡിപ്പോയില്‍നിന്ന് സര്‍വിസ് നടത്തിയിരുന്ന ആറു ബസുകളെ കൂടാതെ ഒരെണ്ണംകൂടി സര്‍വിസ് നടത്തി. സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തിയതോടെ ഈ റൂട്ടിലെ യാത്രക്കാര്‍ വലഞ്ഞു. വിദ്യാര്‍ഥികളാണ് ഏറെ ബുദ്ധിമുട്ടിയത്. രാവിലെയും വൈകീട്ടും കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. അധിക സര്‍വിസ് നടത്തിയെങ്കിലും സമയക്രമമറിയാത്തതിനാല്‍ ആളുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകള്‍ പൂര്‍ണമായി പ്രയോജനപ്പെട്ടില്ല. ഈ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാര്‍ സംയുക്ത ട്രേഡ് യൂനിയന്‍െറ നേതൃത്വത്തില്‍ തൊഴില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയില്‍ പ്രകടനം നടത്തി. അനിശ്ചിതകാലത്തേക്കാണ് സര്‍വിസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.