പുതിയ റേഷന്‍ കാര്‍ഡുകള്‍ നാലു മാസത്തിനകം –മന്ത്രി തിലോത്തമന്‍

മാനന്തവാടി: അപാകതകള്‍ പരിഹരിച്ച് നാലു മാസത്തിനകം പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. എടവക രണ്ടേ നാലില്‍ സപൈ്ളകോ മാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റേഷന്‍ കാര്‍ഡ് വിതരണം വൈകിയിരിക്കുകയാണ്. പുതിയ ഡാറ്റകള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നിരവധി തെറ്റുകള്‍ വന്നിട്ടുണ്ട്. ഇവ പരിശോധിച്ച് കുറ്റമറ്റ പുതിയത് വിതരണം ചെയ്യും. അടുത്ത ഘട്ടമെന്ന നിലയില്‍ ഇ-റേഷനിങ് സമ്പ്രദായം ഏര്‍പ്പെടുത്തും. ഉപഭോക്താവിന്‍െറ മുഴുവന്‍ വിവരങ്ങളും ഇതിലൂടെ ലഭ്യമാകുകയും മുഴുവന്‍ ആനുകൂല്യങ്ങളും കിട്ടുകയും ചെയ്യും. വിലക്കയറ്റത്തിന് കാരണക്കാരാകുന്ന ഇടനിലക്കാരെയും കൊള്ളലാഭം കൊയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. വിലക്കയറ്റത്തിന് കാരണം കേന്ദ്ര സാമ്പത്തിക നയങ്ങളാണ്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് സപൈ്ളകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉഷ വിജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി ആദ്യ വില്‍പന നിര്‍വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രീതാ രാമന്‍, സപൈ്ളകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, ജനപ്രതിനിധികളായ നജ്മുദ്ദീന്‍ മൂടമ്പത്ത്, ആമിന അവറാന്‍, ജില്‍സന്‍ തൂപ്പുംകര, ആഷമെജോ, ഫാത്തിമ ബീഗം, എം.പി. വത്സന്‍, ബിന്ദു ജോണ്‍, കെ.ആര്‍. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.