കല്‍പറ്റ: വയനാട് മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് 50 ഏക്കര്‍ ഭൂമി പൊതുമരാമത്ത് വിഭാഗത്തിന് കൈമാറി. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ജോയന്‍റ് സെക്രട്ടറി ബി. മനുവിന്‍െറ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങി. 13ന് മന്ത്രി കെ.കെ. ശൈലജ മെഡിക്കല്‍ കോളജിന്‍െറ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കും.ചന്ദ്രപ്രഭാ ചാരിറ്റബ്ള്‍ ട്രസ്റ്റ് മെഡിക്കല്‍ കോളജിനായി സര്‍ക്കാറിന് നല്‍കിയ 50 ഏക്കര്‍ ഭൂമി ആഴ്ചകള്‍ക്കുമുമ്പാണ് ആരോഗ്യവകുപ്പ് റോഡിനുള്ള ഭൂമി പൊതുമരാമത്തിനെ ഏല്‍പിച്ചത്. ഇതിലേക്കുള്ള റോഡ് നിര്‍മാണത്തിന് നേരത്തേ മൂന്ന് കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍, മുഴുവന്‍ ഭൂമിയും ഏല്‍പിച്ചാല്‍ മാത്രമേ പ്രവൃത്തി ആരംഭിക്കാന്‍ സാധിക്കൂവെന്ന് പൊതുമരാമത്ത് അധികൃതര്‍ നിലപാടെടുത്തു. എം.എല്‍.എ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് നടപടി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെയാണ് സര്‍വേ നമ്പര്‍ 229, 224, ബ്ളോക് 11ല്‍പെട്ട കോട്ടത്തറ വില്ളേജിലെ 50 ഏക്കര്‍ ഭൂമി കല്‍പറ്റ പൊതുമരാമത്ത് വിഭാഗം (ബില്‍ഡിങ്) എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് കൈമാറി ഉത്തരവിറങ്ങിയത്. ഇതോടെ വയനാട് മെഡിക്കല്‍ കോളജിനുള്ള ഭൂമി പൂര്‍ണമായും പൊതുമരാമത്ത് വിഭാഗത്തിന്‍െറ കൈവശമായി. റോഡ് നിര്‍മാണത്തിന് മൂന്നു കോടി രൂപ അനുവദിച്ചതിന് പുറമെ ആവശ്യാനുസരണം ഫണ്ട് അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.