വയനാട്ടില്‍ കേരള കോണ്‍ഗ്രസ്-എം നേരത്തേ യു.ഡി.എഫ് ‘വിട്ടു’

സുല്‍ത്താന്‍ ബത്തേരി: ഞായറാഴ്ചയാണ് കേരള കോണ്‍ഗ്രസ് -എം സംസ്ഥാനതലത്തില്‍ യു.ഡി.എഫ് വിട്ടതെങ്കിലും വയനാട്ടിലെ പ്രവര്‍ത്തകര്‍ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടുകൂടിത്തന്നെ യു.ഡി.എഫ് സംവിധാനവുമായി ബന്ധം ഉപേക്ഷിച്ചിരുന്നു. ഒൗദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ളെന്നു മാത്രം. ചരല്‍കുന്നില്‍ നടന്ന സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയില്‍ യു.ഡി.എഫ് വിടണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചതും വയനാട് ജില്ലാ പ്രസിഡന്‍റ് കെ.ജെ. ദേവസ്യ ആയിരുന്നു. സംസ്ഥാന തലത്തില്‍ പാര്‍ട്ടിയുടെ നിലവിലെ അവസ്ഥ തന്നെയാണ് കഴിഞ്ഞ ഒമ്പത് മാസമായി ജില്ലയിലെ കേരള കോണ്‍ഗ്രസിന്. യു.ഡി.എഫില്‍നിന്ന് വിടുകയും എന്നാല്‍, എല്‍.ഡി.എഫില്‍ ചേരാതെ തുടരുകയുമായിരുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബത്തേരി മുനിസിപ്പാലിറ്റിയിലുണ്ടായ സംഭവവികാസമായിരുന്ന പ്രശ്നങ്ങള്‍ക്ക് തുടക്കം. കോണ്‍ഗ്രസ് കുത്തകയാക്കിവെച്ചിരുന്ന പഞ്ചായത്തായിരുന്നു ബത്തേരി. മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയപ്പോള്‍ അധികാരം എല്‍.ഡി.എഫ് പിടിച്ചെടുത്തു. അതിന് കാരണമായത് ഏക കേരള കോണ്‍ഗ്രസ് -എം കൗണ്‍സിലര്‍ ആയ ടി.എല്‍. സാബുവാണ്. തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പലയിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാലുവാരി തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന് കേരള കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. നറുക്കെടുപ്പിലൂടെയാണ് ടി.എല്‍. സാബു ജയിച്ചത്. ബത്തേരിയില്‍ 35 സീറ്റില്‍ ഒരു സീറ്റ് ബി.ജെ.പിയും 17 സീറ്റ് വീതം യു.ഡി.എഫും എല്‍.ഡി.എഫും നേടി. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍നിന്നും ബി.ജെ.പി പ്രതിനിധി വിട്ടുനിന്നു. ഇതോടെ സാബുവിന്‍െറ വോട്ട് നിര്‍ണായകമായി. ഇതിനിടെ, യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് എല്‍.ഡി.എഫിന്‍െറ ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്ക് സാബു വോട്ടു ചെയ്തതോടെ ഇടതുപക്ഷം അധികാരത്തിലത്തെി. ഇതത്തേുടര്‍ന്ന് കേരള കോണ്‍ഗ്രസ് -എം ജില്ലാ ഓഫിസിന്‍െറ ജനല്‍ ചില്ലുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. വിപ്പ് ലംഘിച്ചുവെന്ന പേരില്‍ ടി.എല്‍. സാബുവിനെതിരെ യു.ഡി.എഫ് നേതാക്കള്‍ കേസും നല്‍കി. അതേസമയം, എല്‍.ഡി.എഫ് പ്രത്യുപകാരമായി സാബുവിന് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പദവി നല്‍കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് -എം പ്രവര്‍ത്തകര്‍ ഒരു മുന്നണിക്കുവേണ്ടിയും പ്രവര്‍ത്തിക്കാതെ തെരഞ്ഞെടുപ്പില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.