പനമരം: പഞ്ചായത്ത് മാലിന്യം പുഴയോരത്ത് തള്ളുന്നത് വിവാദമാകുന്നു. പനമരം പഞ്ചായത്താണ് നടവയല്‍ റോഡിലെ ചെറുപുഴയോരത്ത് ആളറിയാതെ മാലിന്യം നിക്ഷേപിച്ച് പരിസര മലിനീകരണം വ്യാപിപ്പിക്കുന്നത്. നേരത്തേ പഞ്ചായത്തിന് കീഞ്ഞുകടവില്‍ രണ്ടേക്കര്‍ സ്ഥലം സ്വന്തമായി ഉണ്ടായിരുന്നു. ഒന്നര വര്‍ഷം മുമ്പുവരെ അവിടെയായിരുന്നു മാലിന്യം നിക്ഷേപിച്ചിരുന്നത്. അതിനായി അഞ്ചുലക്ഷം രൂപ മുടക്കി പ്ളാന്‍റും നിര്‍മിച്ചിരുന്നു. കഴിഞ്ഞ ഭരണസമിതി മാലിന്യം തള്ളാന്‍ ബദല്‍ മാര്‍ഗമൊന്നും കാണാതെയാണ് കീഞ്ഞ് കടവില്‍നിന്ന് മാറ്റി നടവയല്‍ റോഡില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ചെറുപുഴയോരത്ത് മാലിന്യം ട്രാക്ടറില്‍ കൊണ്ടുവന്ന് തള്ളുന്നത്. ഇതോടെ, പുഴയോരം മാലിന്യക്കൂമ്പാരമായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് മാലിന്യപ്രശ്നം വിവാദമായെങ്കിലും പുതിയ ഭരണസമിതി പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു. ഇത്തവണ വെള്ളപ്പൊക്കം ഉണ്ടാകാതിരുന്നത് ഭരണസമിതിക്ക് തലവേദന സൃഷ്ടിച്ചില്ല. പുഴയില്‍ വെള്ളം കയറിയിരുന്നെങ്കില്‍ ഈ മാലിന്യങ്ങള്‍ പനമരം പഞ്ചായത്തില്‍ മുഴുവന്‍ പ്രദേശത്തും വ്യാപിച്ചേനെ. നിയമം നടപ്പാക്കേണ്ടവര്‍തന്നെ ലംഘിക്കുന്നതാണ് പനമരം പഞ്ചായത്ത് മാലിന്യപ്രശ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.