മാനസിക വൈകല്യമുള്ള ആദിവാസിയെ മര്‍ദിച്ച് വിവസ്ത്രനാക്കിയ കേസ്; നടപടി വൈകുന്നു

മാനന്തവാടി: മാനസിക വൈകല്യമുള്ള ആദിവാസിയെ മര്‍ദിച്ചവശനാക്കി വസ്ത്രങ്ങള്‍ ഊരിക്കളഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വൈകുന്നു. പേര്യ ആലാറ്റില്‍ കോളനിയിലെ ഉണ്ണിക്കനാ(55)ണ് മര്‍ദനമേറ്റത്. കഴിഞ്ഞ മാസം 29ന് രാത്രിയിലാണ് സംഭവം. മദ്യപിച്ചത്തെിയ ഒരു സംഘം യുവാക്കള്‍ ഇയാളെ മര്‍ദിച്ചതിന് ശേഷം വിവസ്ത്രനാക്കുകയായിരുന്നു. പിറ്റേദിവസം കടത്തിണ്ണയില്‍ കിടക്കുന്നത് കണ്ട നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിവാഹം കഴിക്കാത്തതിനാല്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടത്താന്‍ തയാറായില്ളെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ യുവാക്കള്‍ അന്വേഷണങ്ങള്‍ ഒന്നും നടക്കുന്നില്ളെന്ന് മനസ്സിലാക്കിയതോടെ തിരിച്ചത്തെിയതായി നാട്ടുകാര്‍ പറയുന്നു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഉണ്ണിക്കനെ സഹോദരന്‍െറ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ക്ക് തയാറെടുക്കുകയാണ് പ്രദേശവാസികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.