വെള്ളമുണ്ട: വീടുപണി പാതിയില്‍ നിര്‍ത്തി കരാറുകാരന്‍ മുങ്ങിയതോടെ ആറംഗ ആദിവാസി കുടുംബം ഒറ്റമുറിക്കൂരയില്‍ നരകജീവിതത്തില്‍. തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം പാതിരിമന്ദം പണിയ കോളനിയിലെ ശാന്തയുടെ കുടുംബമാണ് അധികൃതരുടെ അവഗണനയില്‍ അടച്ചുറപ്പില്ലാത്ത ഒറ്റമുറിയില്‍ ജീവിതം തള്ളിനീക്കുന്നത്. 2006ലാണ് പഞ്ചായത്തില്‍നിന്ന് ഇവര്‍ക്ക് വീട് അനുവദിച്ചത്. പണി കരാറെടുത്തയാള്‍ തറയും പാതി ചുവരും നിര്‍മിച്ച് മുക്കാല്‍ പങ്ക് പണവും വാങ്ങി മുങ്ങുകയായിരുന്നു. ആ വര്‍ഷത്തെ മഴയില്‍ ചുവരിന്‍െറ നല്ളൊരു ഭാഗം നിലംപതിക്കുകയും ചെയ്തു. ഇടക്കാലത്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതോടെ ആശ്രയം നഷ്ടപ്പെട്ട ശാന്ത വിവാഹപ്രായമത്തെിയ പെണ്‍കുട്ടികളെയും കൊണ്ട് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. കോളനിയിലെ മറ്റുള്ളവരുടെ സഹായത്തോടെ, വീണ കട്ടകള്‍ അടുക്കി ഒറ്റമുറിക്കൂരയാക്കി താമസം തുടങ്ങുകയായിരുന്നു. രണ്ട് പെണ്‍മക്കളുടെ കല്യാണം കഴിഞ്ഞെങ്കിലും അവരും ശാന്തക്ക് ഒപ്പമാണ് താമസിക്കുന്നത്. അടുക്കളയും കിടപ്പുമുറിയും എല്ലാം ഒറ്റമുറിയിലാണ്. തിങ്ങിഞെരുങ്ങിയാണ് ആറംഗ കുടുംബം കിടന്നുറങ്ങുന്നതുപോലും. മകളുടെ മൂന്നര വയസ്സുള്ള മകന്‍ ന്യുമോണിയ ബാധിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. വാതിലുപോലുമില്ലാത്ത കുടിലില്‍ അഞ്ച് സ്ത്രീകള്‍ സുരക്ഷയില്ലാതെ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.