വൈത്തിരി താലൂക്ക് ആശുപത്രി: ശുചിമുറിയിലെ മലിനജലം പുറത്തേക്കൊഴുകുന്നു

വൈത്തിരി: താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ലബോറട്ടറിക്കും അത്യാഹിത വിഭാഗത്തിനും സമീപം സ്ഥിതി ചെയ്യുന്ന ശുചിമുറികളില്‍നിന്ന് പുറന്തള്ളുന്ന മലിനജലം രോഗികള്‍ക്കും ജീവനക്കാര്‍ക്കും ദുരിതമാവുന്നു. രണ്ടാഴ്ചക്കാലമായി ഈ ദുരിതം തുടര്‍ന്നിട്ടും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഒരുവിധ നടപടിയുമില്ല. ശുചിമുറിയില്‍നിന്ന് നേരിട്ട് മാലിന്യം പുറത്തുപോവുന്നതിന് പൈപ്പുകള്‍ ഉണ്ടങ്കിലും വേസ്റ്റ് കുഴികള്‍ അടഞ്ഞതോടെയാണ് പ്രശ്നം ദുരിതമായത്. മാലിന്യത്തില്‍ കൊതുകും കൂത്താടികളും പെരുകി ജലജന്യരോഗങ്ങള്‍ ഉണ്ടാകാവുന്ന തരത്തിലാണുള്ളത്. ഇത് ആശുപത്രിയിലെ ജീവനക്കാര്‍ക്കും രോഗികള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ദുര്‍ഗന്ധം അസഹനീയമായതിനാല്‍ സമീപത്തെ ഒ.പികളിലും മറ്റും പരിശോധനക്കായി എത്തുന്നവര്‍ മൂക്ക് പൊത്തേണ്ട ഗതികേടിലാണ്. കഴിഞ്ഞ എതാനും മാസങ്ങള്‍ക്ക് മുമ്പ് ലബോറട്ടയിലെ മാലിന്യക്കുഴലുകള്‍ പൊട്ടിയൊലിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.