ഗൂഡല്ലൂര്‍: സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്ക് കീഴില്‍ ഭിന്നശേഷിക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവത്കരണവും നടത്തി. ഊട്ടി ശാന്തി വിജയാ സ്കൂളില്‍ നടന്ന ക്യാമ്പ് ജില്ലാ കലക്ടര്‍ ഡോ.പി. ശങ്കര്‍ ഉദ്ഘാടനം ചെയ്തു. 18 വയസ്സുവരെയുള്ളവര്‍ക്കാണ് ചികിത്സ നല്‍കിയത്. കേള്‍വിക്കുറവുള്ളവര്‍ക്ക് സ്പീച്ച് തെറപ്പിയും ഉപകരണവും വിതരണം ചെയ്തു. വീല്‍ചെയറുകളും വിതരണം ചെയ്തു. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ 200 കുട്ടികള്‍ക്കും മിഡില്‍ സ്കൂള്‍ വിദ്യാഭ്യാസ പദ്ധതിയില്‍ 54 കുട്ടികള്‍ക്കുമാണ് പരിശോധന നല്‍കാന്‍ തീരുമാനിച്ചത്. 231കുട്ടികളാണ് ക്യാമ്പില്‍ എത്തിയതെന്നും ഇവരെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തിയതായും കലക്ടര്‍ അറിയിച്ചു. കാഴ്ച കുറഞ്ഞ 49 കുട്ടികള്‍, കേള്‍വിക്കുറവുള്ള 27 കുട്ടികള്‍, മസ്തിഷ്ക വളര്‍ച്ച കുറഞ്ഞ 41കുട്ടികളും സെറിബ്രറല്‍ പാള്‍സി രോഗം ബാധിച്ച 29 കുട്ടികള്‍ മറ്റ് വൈകല്യമുള്ള ആറ് കുട്ടികളടക്കമുള്ളവര്‍ക്കാണ് ക്യാമ്പില്‍ ചികിത്സനല്‍കിയത്. കൂനൂരില്‍ ആഗസ്റ്റ് നാലിനും ഗൂഡല്ലൂരില്‍ സെപ്റ്റംബറിലും ഭിന്നശേഷിക്കാര്‍ക്കായിട്ടുള്ള ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രക്ഷിതാക്കള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. ചീഫ് എജുക്കേഷനല്‍ ഓഫിസര്‍ ഗണേശമൂര്‍ത്തി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.