പിള്ളയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം

കല്‍പറ്റ: ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്കെതിരെ വര്‍ഗീയമായ പരാമര്‍ശങ്ങള്‍ നടത്തുകയും പള്ളികളിലെ ബാങ്കുവിളി നായകള്‍ കുരക്കുന്നതിന് സമാനമാണെന്ന് വിമര്‍ശിക്കുകയും ചെയ്ത മുന്‍മന്ത്രി ബാലകൃഷ്ണ പിള്ളയുടെ വിവാദ പ്രസംഗത്തിനെതിരെ കല്‍പറ്റ മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനം നടത്തി. അഴിമതിക്കേസില്‍ ജയിലില്‍ കിടക്കുകയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സീറ്റ് നിഷേധിക്കുകയും ചെയ്ത പിള്ള ആര്‍.എസ്.എസ് പ്രീണനം നടത്തി ബി.ജെ.പിയില്‍ ചേക്കേറാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് ഇത്തരം പ്രസ്താവനകള്‍ക്ക് മുതിരുന്നതെന്നും പ്രകടനത്തിനുശേഷം നടന്ന യൂത്ത്ലീഗ് മുനിസിപ്പല്‍ യോഗം ആരോപിച്ചു. പ്രകടനത്തിന് യൂത്ത്ലീഗ് നേതാക്കളായ കേയംതൊടി മുജീബ്, അസീസ് അമ്പിലേരി, സുബൈര്‍ എമിലി, എ.പി. മുസ്തഫ, സമദ് ഗൂഡലായി, ജലീല്‍ റാട്ടക്കൊല്ലി, എന്‍.കെ. മുജീബ്, അറയില്‍ മുസ്തഫ, റൗഫ് പൂത്തുര്‍വയല്‍, ശിഹാബ് റാട്ടക്കൊല്ലി, ഉബൈദ് ഗൂഡലായി, എ.സി. ഷെമീര്‍, എം.ജി. നവാസ് എന്നിവര്‍ നേതൃത്വം നല്‍കി. കല്‍പറ്റ: ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസംഗത്തിനെതിരെ യുവജനതാദള്‍-എസ് കല്‍പറ്റ നോര്‍ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ജന. സെക്രട്ടറി സി.പി. റഹീസ്, നിസാര്‍ പള്ളിമുക്ക്, ഫാസില്‍ പരിയാരം, സല്‍മാന്‍ കല്‍പറ്റ, രാഗിന്‍ കോട്ടത്തറ, അബ്ദുല്‍ ജഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈത്തിരി: ബാലകൃഷ്ണ പിള്ളയുടെ ന്യൂനപക്ഷ അവഹേളന പ്രസ്താവനയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ വൈത്തിരിയില്‍ പ്രകടനം നടത്തി. നിഷാദ് മേമന, ഷാജി കുന്നത്ത്, ടി.കെ. ഷബീര്‍, നാണി വൈത്തിരി, കെ. ജവാദ്, മനാഫ്, അഭിഷാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.