പിതൃതര്‍പ്പണം: പൊന്‍കുഴിയില്‍ ആയിരങ്ങളത്തെി

മുത്തങ്ങ: ജില്ലക്ക് അകത്തും പുറത്തും നിന്നായി ആയിരക്കണക്കിന് വിശ്വാസികളാണ് പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിന് എത്തിയത്. പുലര്‍ച്ചെ 3.30ന് ആരംഭിച്ച ബലികര്‍മങ്ങള്‍ ഉച്ചയോടെയാണ് സമാപിച്ചത്. ഒരേസമയം 500 പേര്‍ക്ക് ബലികര്‍മം നടത്താനുള്ള ബലിത്തറ ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നു. ബലികര്‍മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി ഗിരീഷ് അയ്യര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ബലികര്‍മങ്ങള്‍ക്കായി എത്തിച്ചേര്‍ന്ന വിശ്വാസികളുടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് പുലര്‍ച്ച മുതല്‍ ക്ഷേത്രപരിസരത്ത് സജീവമായിരുന്നു. ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റസ്ക്യൂ വിഭാഗം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, റവന്യു തുടങ്ങിയ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനവും ഉണ്ടായിരുന്നു. ബത്തേരിയില്‍നിന്ന് പൊന്‍കുഴിയിലേക്കും തിരിച്ചും പുലര്‍ച്ചെ മുതല്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വിസുകള്‍ നടത്തി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ദേശീയപാതയില്‍ പൊന്‍കുഴി ഭാഗത്ത് ചരക്ക് വാഹനങ്ങള്‍ക്ക് ഉച്ചവരെ നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. മാനന്തവാടി: വടേരി ശിവക്ഷേത്രത്തിലെ പിതൃതര്‍പ്പണം വള്ളിയൂര്‍ക്കാവ് പുഴയുടെ തീരത്ത് നടന്നു. രാവിലെ അഞ്ചുമണിമുതല്‍ തുടങ്ങിയ കര്‍മങ്ങള്‍ക്ക് കുറിച്യന്‍മൂല നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം നല്‍കി. ക്ഷേത്രം പ്രസിഡന്‍റ് വി. ശ്രീവത്സന്‍, സെക്രട്ടറി സി.കെ. ശ്രീധരന്‍, വി.ആര്‍. മണി, എം.കെ. സുരേന്ദ്രന്‍, പി.പി. സുരേഷ്, കെ.എം. പ്രദീപ്, എ.കെ. സുദര്‍ശനന്‍, എ.കെ. വിജയന്‍, കെ. ജയദേവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.