മീനങ്ങാടി: തകര്‍ന്നു കിടക്കുന്ന റോഡും ബസുകളുടെ കുറവും മീനങ്ങാടി-പനമരം റൂട്ടില്‍ യാത്രക്കാരെ വലക്കുന്നു. മീനങ്ങാടി ടൗണ്‍ മുതല്‍ റോഡ് അവസാനിക്കുന്ന പച്ചിലക്കാട് വരെ ചെറുതും വലതുമായ നിരവധി കുഴികളാണുള്ളത്. ചെണ്ടക്കുനി, പാലക്കമൂല, കാര്യമ്പാടി, ചോമാടി, കരണി, വരദൂര്‍ എന്നിവിടങ്ങളില്‍ റോഡ് തകര്‍ന്നുകിടക്കുകയാണ്. ചെറിയ വാഹനങ്ങള്‍ക്ക് ഈ റോഡില്‍ സഞ്ചരിക്കുക പ്രയാസമായി മാറി. മീനങ്ങാടി മുതല്‍ പാലക്കമൂല വരെ റോഡ് സുല്‍ത്താന്‍ ബത്തേരി പൊതുമരാമത്ത് ഓഫിസിന്‍െറ കീഴിലാണ്. പാലക്കമൂലക്ക് ശേഷമുള്ള ഭാഗം കല്‍പറ്റയിലാണ് ഉള്‍പ്പെടുന്നത്. കരണി, വരദൂര്‍ പ്രദേശങ്ങളിലുള്ളവര്‍ കഴിഞ്ഞവര്‍ഷം സംഘടിച്ച് കല്‍പറ്റ പൊതുമരാമത്ത് ഓഫിസിന് മുന്നില്‍ സമരം നടത്തിയിരുന്നു. രണ്ട് മാസത്തിനിടയില്‍ റോഡ് ടാര്‍ ചെയ്യുമെന്നായിരുന്നു അന്ന് ലഭിച്ച മറുപടി. പിന്നീട് കഴിഞ്ഞ മാര്‍ച്ചില്‍ താഴെ വരദൂരിലെ കുറച്ചു സ്ഥലത്ത് താല്‍കാലിക ടാറിങ് നടന്നിരുന്നു. ഈ വകയില്‍ 20 ലക്ഷത്തിലേറെ ചെലവാക്കിയതായി നാട്ടുകാര്‍ പറയുന്നു. ഇതിനിടയില്‍ റോഡ് പണിയുമായി ബന്ധപ്പെട്ട് ടെന്‍റര്‍ നടപടികള്‍ പുരോഗമിക്കുന്നതായും അധികൃതരില്‍നിന്ന് അറിയിപ്പുണ്ടായെങ്കിലും ഒന്നും ഫലപ്രദമായില്ല. മീനങ്ങാടി-പനമരം, മീനങ്ങാടി-കമ്പളക്കാട്-കല്‍പറ്റ റൂട്ടുകളിലായി 20ഓളം ബസുകളാണ് ഓടുന്നത്. റോഡ് പൊളിഞ്ഞതോടെ ബസുകള്‍ ട്രിപ്പ് മുടക്കുന്നത് പതിവാണ്. മീനങ്ങാടി സ്റ്റാന്‍ഡില്‍ മുക്കാല്‍ മണിക്കൂറിലെറെ കാത്തുനിന്നാലെ ബസ് ലഭിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.